/indian-express-malayalam/media/media_files/WPhZqMKuoVcm52b7FN8C.jpg)
കോടതിയുടെ പ്രസ്താവനയെ തുടർന്ന് സോറന്റെ അഭിഭാഷകർ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു
ഡൽഹി: കേസിലെ സുപ്രധാന വസ്തുതകൾ മറച്ചുവെച്ചെന്ന കാരണത്താൽ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹർജി പിൻവലിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരാതിയിൽ ഒരു വിചാരണ കോടതി നേരത്തെ തന്നെ അന്വേഷണം നടത്തിയെന്ന സോറൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. കോടതിയുടെ പ്രസ്താവനയെ തുടർന്ന് സോറന്റെ അഭിഭാഷകർ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുകൊണ്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സോറന് എന്തെങ്കിലും പ്രത്യേക പരിഗണന നൽകുന്നതിനെ ഇ.ഡി കോടതിയിൽ ശക്തമായ എതിർപ്പാണ് ഉയർത്തിയത്.
സോറന്റെ ജാമ്യാപേക്ഷയോടുള്ള പ്രതികരണത്തിൽ, അദ്ദേഹം ഉയർന്ന സ്വാധീനമുള്ളയാളാണെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് അന്വേഷണം അട്ടിമറിക്കാനും കുറ്റകൃത്യത്തിന്റെ വ്യാപ്തി കുറച്ച് കാണിക്കാനും ഹർജിക്കാരന്റെ ഭാഗത്ത് നിന്നും സജീവമായ ശ്രമം നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു. തന്റെ അറസ്റ്റിനെതിരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടിയും സോറൻ സമർപ്പിച്ച ഹർജിയ്ക്കുള്ള മറുപടി സത്യവാങ്മൂലത്തിൽ ശക്തമായ എതിർപ്പാണ് ഇ.ഡി ഉയർത്തിയത്.
2023-ൽ ലാൻഡ് റവന്യൂ ഇൻസ്‌പെക്ടറായിരുന്ന ഭാനു പ്രതാപ് പ്രസാദിന്റെ അറസ്റ്റാണ് സോറനെതിരെയുള്ള കേസിന്റെ തുടക്കം.യഥാർത്ഥ ഭൂമി രേഖകൾ തിരുത്തിക്കൊണ്ട് ഭൂമി കൈയേറിയ സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. പ്രസാദിൽ നിന്ന് നിരവധി യഥാർത്ഥ ഭൂരേഖകൾ കണ്ടെടുത്തിരുന്നു. സോറൻ അനധികൃതമായി കൈവശം വച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 8.36 ഏക്കർ ഭൂമിയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ ഫോണിലുണ്ടായിരുന്നത്. അതും കേസിൽ പ്രധാന തെളിവായി. ജനുവരി 31 നാണ് സോറനെ ഇഡി കസ്റ്റഡിയിലെടുത്തത്.
Read More
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.