/indian-express-malayalam/media/media_files/7V4sNxK5GBBB8eYL1ibg.jpg)
രാഹുൽ ഗാന്ധി, സ്മൃതി ഇറാനി (ഫയൽ ചിത്രം)
ഡൽഹി: അമേഠിയിലേറ്റ കനത്ത പരാജയത്തിന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവിയും ജയവുമൊക്കെ എല്ലാവർക്കും സംഭവിക്കും. അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും എന്തിന്റെ പേരിലാണെങ്കിലും ആളുകളെ അപമാനിക്കുന്നത് ഒരാളുടെ കരുത്തല്ല മറിച്ച് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുൽ പറഞ്ഞു. തന്റെ എക്സിലൂടെയായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.
“ജയവും തോൽവിയും ജീവിതത്തിൽ സംഭവിക്കുന്നു. അതിന്റെ പേരിൽ സ്മൃതി ഇറാനിയോട് അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സ്മൃതി ഇറാനിയോ മറ്റേതെങ്കിലും നേതാവോ ആയിക്കോട്ടെ ആരെയും അവഹേളിക്കരുത്. ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല" എക്സിൽ രാഹുൽ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും തിരഞ്ഞെടുപ്പിലെ അരങ്ങേറ്റക്കാരനുമായ കിഷോരി ലാൽ ശർമ്മയോടാണ് സിറ്റിംഗ് എംപിയായിരുന്ന സ്മൃതി ഇറാനി 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത്.
“എല്ലാ ബിജെപി പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അങ്ങേയറ്റം അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവർത്തിച്ചവരോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു...ഇന്ന് ഞാൻ നന്ദിയുള്ളവളാണ്. നരേന്ദ്ര മോദിയുടേയും യോഗി ആദിത്യനാഥിന്റേയും സർക്കാരുകൾ 30 വർഷമായി മുടങ്ങിക്കിടന്ന ജോലികൾ വെറും 5 വർഷം കൊണ്ട് പൂർത്തിയാക്കിയെന്നും വിജയിച്ചവരെ ഞാൻ അഭിനന്ദിക്കുന്നു. അമേത്തിയിലെ ജനങ്ങളുടെ സേവനത്തിനായി ഞാൻ മണ്ഡലത്തിൽ തുടരും" തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
Read More
- ബിജിപി എംഎൽഎയ്ക്കെതിരെ കേസെടുത്തില്ലെങ്കിൽ, ഇസ്ലാം മതം സ്വീകരിക്കുമെന്ന് കോൺഗ്രസ് ദളിത് നേതാവ്
- മദ്യനയ അഴിമതി; കെജ്രിവാളിൻ്റെ അറസ്റ്റിൽ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്
- കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.