/indian-express-malayalam/media/media_files/P7lpOXUw8sDaOeEd7COd.jpg)
എക്സ്പ്രസ് ഫൊട്ടോ (സ്ക്രീൻ ഗ്രാബ്)
അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രതിമകൾ സ്ഥാപിച്ച് വ്യാപാരിയുടെ രസകരമായ നീക്കം. ഗുജറാത്തിലെ ബറൂച്ചിലാണ് ഒരു ആക്രി വ്യാപാരി ബുദ്ധിപരമായ നീക്കത്തിലൂടെ കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചത്. ബറൂച്ച്-അങ്കലേശ്വർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (ബൗഡ) യാണ് കെട്ടിടം പൊളിക്കാൻ വ്യാപാരിയോട് നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം താൻ വാങ്ങിയ ഒരു കെട്ടിടത്തിൽ അധിക നില നിർമ്മിച്ച മോഹൻലാൽ ഗുപ്ത ഇപ്പോൾ ശ്രീരാമന്റേയുംയും സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങളുള്ള ഒരു “ക്ഷേത്രം”തന്നെ ഇവിടെ നിർമ്മിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും സാദൃശ്യമുള്ള പ്രതിമകൾ ശ്രീകോവിലിനു പുറത്ത് 'കാവൽ' നിൽക്കുന്നും കാണാം.
ഇത് മാത്രമല്ല പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയപ്പോൾ അനധികൃത സ്ക്രാപ്പ് ഗോഡൗണിന് മുകളിൽ ഗുപ്തയും തന്റെ ക്ഷേത്രം ഉദ്ഘാടനം ചെയ്തു. അങ്കലേശ്വറിലെ ഗഡ്ഖോൽ ഗ്രാമത്തിലെ ജന്തനഗർ സൊസൈറ്റിയിലെ താമസക്കാരനായ മൻസുഖ് രഖാസിയയുടെ പരാതിയെ തുടർന്ന് ബൗഡ ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ക്രാപ്പ് വ്യാപാരിയുടെ രസകരമായ നീക്കമുണ്ടായത്. മേൽക്കൂരയിലെ ക്ഷേത്രത്തെക്കുറിച്ചുള്ള പുതിയ പരാതികളെത്തുടർന്ന്, ചൊവ്വാഴ്ച ബൗഡ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു, മുൻകൂർ അനുമതിയില്ലാതെ ഗുപ്ത ഒരു അധിക നില നിർമ്മിച്ചതായി പരിശോധനയിൽ കണ്ടെത്തി.
ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചു. അതേ സമയം ഗുപ്ത പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം വസ്തു വാങ്ങിയ ജിതേന്ദ്ര ഓസ, 2012 ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ നിന്ന് നിർമ്മാണത്തിന് അനുമതി വാങ്ങിയിരുന്നു. അസൂയാലുക്കളായ ആളുകളാണ് കെട്ടിടത്തിനെതിരെ പരാതിപ്പെട്ടതെന്ന് ഗുപ്ത ആരോപിച്ചു. “ഞാൻ ചില ഭാഗങ്ങൾ പൊളിച്ച് വസ്തുവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നോട് അസൂയയുള്ള ചിലരുണ്ട്, കെട്ടിടം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവർ എന്നിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ റിദ്ധി സിദ്ധി സൊസൈറ്റിയിൽ നിന്ന് അകലെയുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അവർ താമസിക്കുന്നത്, ”അദ്ദേഹം പറഞ്ഞു.
2023 ജൂലൈ 11-ന് സമർപ്പിച്ച രാഖാസിയയുടെ ആദ്യ പരാതി പ്രകാരം, ഗ്രാമത്തിലെ മൂന്ന് റെസിഡൻഷ്യൽ സൊസൈറ്റികളിൽ ഗുപ്തയുടേത് ഉൾപ്പെടെയുള്ള അനധികൃത നിർമ്മാണങ്ങൾക്ക് "മുൻകൂർ അനുമതിയൊന്നും എടുത്തിട്ടില്ല". പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഡിസംബർ ഒന്നിന് ബറൂച്ച് ജില്ലാ കളക്ടർ തുഷാർ സുമേരയ്ക്ക് മുമ്പാകെ പരാതിക്കാരൻ വീണ്ടും അപേക്ഷ നൽകി. ഇതേത്തുടർന്ന് ഡിസംബർ 21ന് ബൗഡ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു.
ഈ വർഷം ജനുവരി ഒന്നിന് രാഖാസിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് മൂന്ന് നിർമ്മാണങ്ങളെക്കുറിച്ച് വിശദമായി കത്തെഴുതി. ഇത്തവണ ബൗഡയുടെ അനാസ്ഥയുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്ഘാടന പരിപാടിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സഹിതം രാഖാസിയ അവരെ വീണ്ടും ബന്ധപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച ഉദ്യോഗസ്ഥ സംഘം വീണ്ടും സ്ഥലം സന്ദർശിച്ചു.
താൻ ഉദ്ഘാടനത്തിൽ പങ്കെടുത്തില്ല, എന്നാൽ "വലിയ രീതിയിൽ ആളുകൾ പരിപാടിയിൽ പങ്കെടുത്തതായി" അറിഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ കുറിച്ച് ഗഡ്ഖോൽ ഗ്രാമത്തിലെ സർപഞ്ച് മഞ്ജുലാബെൻ പട്ടേൽ പറഞ്ഞു,
പ്ലോട്ടിന്റെ ആവശ്യമായ രേഖകളും മറ്റ് വിശദാംശങ്ങളും സമർപ്പിക്കാൻ ഗുപ്തയ്ക്ക് ഏഴ് ദിവസത്തെ സമയം നൽകിയതായി ബൗഡ ഇൻചാർജ് ടൗൺ പ്ലാനർ നിതിൻ പട്ടേൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “പ്രാഥമികമായി, മുഴുവൻ കെട്ടിടവും പുതുക്കിപ്പണിതതല്ല (അവകാശപ്പെട്ടതുപോലെ), പുതുതായി നിർമ്മിച്ചതാണ്. റിദ്ദി സിദ്ധി സൊസൈറ്റിയിലെ പുതിയ കെട്ടിടത്തിന് എതിർവശത്തുള്ള വീട്ടിലാണ് ഗുപ്ത താമസിക്കുന്നത്. ഇതൊരു റെസിഡൻഷ്യൽ സൊസൈറ്റിയാണ്, അദ്ദേഹം ഈ കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അദ്ദേഹം രണ്ട് ഷട്ടറുകളും ഉണ്ടാക്കിയിരുന്നു. ഏഴ് ദിവസത്തിന് ശേഷം, ഗുപ്ത സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും," അദ്ദേഹം പറഞ്ഞു.
കൂടാതെ, 2023 ജനുവരി 21 ന് ഓസയിൽ നിന്ന് കെട്ടിടം വാങ്ങിയതിന് ശേഷം ഗുപ്ത തന്റെ ഭാര്യ കിരണിന്റെ പേരിൽ സെയിൽ ഡീഡ് രേഖകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. "സെയിൽ ഡീഡ് ഡോക്യുമെന്റിൽ താഴത്തെ നില മാത്രമേ കാണിക്കുന്നുള്ളൂ, പക്ഷേ ഞങ്ങളുടെ ടീം ചൊവ്വാഴ്ച പുതിയതായി നിർമ്മിച്ച ഗ്രൗണ്ട് പ്ലസ് വൺ ഫ്ലോറും ടെറസും മേൽക്കൂരയിൽ ഒരു ക്ഷേത്രവും കണ്ടെത്തി," അദ്ദേഹം പറഞ്ഞു. സ്ക്രാപ്പ് ഗോഡൗണിന് പിന്നിൽ, മാലിന്യ ബാഗുകൾ സൂക്ഷിക്കാൻ ഗുപ്ത ഒരു പൊതു സ്ഥലമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്നിരുന്നാലും, അതിൽ ഒരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല," പട്ടേൽ കൂട്ടിച്ചേർത്തു.
എന്നാൽ ഗ്രാമത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രാഖാസിയ ആരോപിച്ചു. “ഞങ്ങൾ ബറൂച്ച് കളക്ടർ തുഷാർ സുമേരയ്ക്കും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും കത്തെഴുതുകയും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, പ്രതിമകളുള്ള മേൽക്കൂരയുള്ള ക്ഷേത്രം ഗുപ്തയുടെ “സ്മാർട്ട്” നീക്കമാണെന്നും രാഖാസിയ പറഞ്ഞു.
അതേസമയം, പരാതിക്കാരൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഗുപ്ത ആരോപിച്ചു. “ഞാൻ മേൽക്കൂരയിൽ ക്ഷേത്രം പണിയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിജിയുടെയും പ്രതിമകൾ സ്ഥാപിക്കുകയും ചെയ്തു. മൻസുഖിനും മറ്റുള്ളവർക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. അത്തരക്കാരിൽ നിന്ന് എന്നെ സംരക്ഷിക്കാൻ ജില്ലാ അധികാരികളോട് ഞാൻ അഭ്യർത്ഥിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Read More:
- ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
- ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
- ബിജെപിക്ക് വലുത് കർഷകരല്ല അദാനിയും, അംബാനിയുമാണ് ; രാഹുൽ ഗാന്ധി
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.