scorecardresearch

മഹാകുംഭമേള; തിക്കിലും തിരക്കിലും 30 മരണം

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kumbamela

മഹാകുംഭമേള; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ   പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും 30 മരണം. 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തിരക്കിനെ തുടർന്ന് തുടർ സ്‌നാനം നിർത്തിവെക്കുകയായിരുന്നു. 

Advertisment

അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിലയിരുത്തിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. 

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.ഗംഗയിൽ പുണ്യസ്‌നാനം ചെയ്യാൻ ഭക്തർക്ക് ഏറ്റവും അനുകൂലമായ ദിവസമായാണ് മൗനി അമാവാസി അറിയപ്പെടുന്നത്.

Advertisment

Read More

Uttar Pradesh Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: