scorecardresearch

2023-24 ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി, 87% വർധനവ്

ബിജെപി പാർട്ടിക്കുള്ള സംഭാവനകൾ 2022-2023 ൽ 2,120.06 കോടി രൂപയിൽ നിന്ന് 2023-2024 ൽ 3,967.14 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു

ബിജെപി പാർട്ടിക്കുള്ള സംഭാവനകൾ 2022-2023 ൽ 2,120.06 കോടി രൂപയിൽ നിന്ന് 2023-2024 ൽ 3,967.14 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു

author-image
WebDesk
New Update
news

2023-2024 ലെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്

ന്യൂഡൽഹി: 2024 ലെ ബിജെപി പാർട്ടിക്ക് ലഭിച്ച സംഭാവനകളിൽ മുൻവർഷത്തെക്കാൾ 87% വർധനവ്. പാർട്ടിക്ക് സംഭാവനയായി കിട്ടിയത് 3,967.14 കോടി രൂപയാണ്. അതേസമയം, പാർട്ടിയുടെ സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞു. 2023-2024 ലെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്.  

Advertisment

ബിജെപി പാർട്ടിക്കുള്ള സംഭാവനകൾ 2022-2023 ൽ 2,120.06 കോടി രൂപയിൽ നിന്ന് 2023-2024 ൽ 3,967.14 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ 1,685.62 കോടി രൂപ ലഭിച്ചു. 2022-2023 ൽ, പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ 1,294.14 കോടി രൂപയാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വർഷത്തിൽ ബിജെപിയുടെ ചെലവ് മുൻ വർഷത്തെ 1,092.15 കോടി രൂപയിൽ നിന്ന് 1,754.06 കോടി രൂപയായി വർധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിൽ 591.39 കോടി രൂപ പരസ്യങ്ങൾക്കും പ്രചാരണത്തിനുമായാണ് ചെലവഴിച്ചത്.

ബിജെപിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി കോൺഗ്രസാണ്. 2022-2023 ലെ 268.62 കോടി രൂപയിൽ നിന്ന് 2023-2024 ൽ 1,129.66 കോടി രൂപയായി കോൺഗ്രസ് പാർട്ടിക്ക് കിട്ടിയ സംഭാവനകൾ വർധിച്ചതായി പാർട്ടിയുടെ വാർഷിക റിപ്പോർട്ട് കാണിക്കുന്നു. സംഭാവനയുടെ 73% ഇലക്ടറൽ ബോണ്ടുകളിലൂടെയാണ് ലഭിച്ചത്, അതായത് 828.36 കോടി രൂപ. 2022-2023 ൽ ഇത് 171.02 കോടി രൂപയായിരുന്നു. കോൺഗ്രസാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കാലത്തെ ചെലവ് മുൻ വർഷത്തെ 192.55 കോടി രൂപയിൽ നിന്ന് 619.67 കോടി രൂപയായി ഉയർന്നു.

2023-2024 ലെ തൃണമൂൽ കോൺഗ്രസിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, പാർട്ടിയുടെ വരുമാനം മുൻ വർഷത്തെ 333.46 കോടി രൂപയിൽ നിന്ന് 646.39 കോടി രൂപയായി വർധിച്ചു. ഇലക്ടറൽ ബോണ്ടുകളാണ് പാർട്ടിയുടെ വരുമാനത്തിന്റെ 95 ശതമാനവുമെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്.

Read More

Advertisment
Bjp Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: