scorecardresearch

രാജ്യത്ത് ആദ്യമായി എകസിവിൽ കോഡ് നിയമം നടപ്പിലാക്കി ഉത്തരാഖണ്ഡ്

സംസ്ഥാന സെക്രട്ടേറിയറ്റിൽ യുസിസി പോർട്ടൽ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നേതൃത്വം നൽകി

സംസ്ഥാന സെക്രട്ടേറിയറ്റിൽ യുസിസി പോർട്ടൽ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നേതൃത്വം നൽകി

author-image
WebDesk
New Update
UCC UTHARAKHAND-crop

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി യുസിസി പോർട്ടലിന്റെ അനാച്ഛാദനം നിർവ്വഹിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ടുമുമ്പ് ഉച്ചയ്ക്ക് 12:30 ഓടെയാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സുപ്രധാന തീരുമാനം നടപ്പിലാക്കിയത്.യുസിസി ഉത്തരാഖണ്ഡിൽ ഉടനീളം നടപ്പാക്കുമെന്നും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇത് ബാധകമാകുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

സംസ്ഥാന സെക്രട്ടേറിയറ്റിൽ യുസിസി പോർട്ടൽ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നേതൃത്വം നൽകി. മതം, ലിംഗഭേദം, ജാതി, അല്ലെങ്കിൽ സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്ലാത്ത, യോജിപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ യുസിസി സ്ഥാപിക്കുമെന്ന് ധാമി വ്യക്തമാക്കി. 2024 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയിൽ യൂണിഫോം സിവിൽ കോഡ് ബിൽ അവതരിപ്പിച്ചിരുന്നു.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിനായുള്ള കരട് റിപ്പോർട്ട് 2023 ജൂലൈ 15 ന് സർക്കാരിന് സമർപ്പിച്ചിരുന്നു. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം, പാർട്ടി അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്നതായിരുന്നു

കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളുമായാണ് സംസാരിച്ചത്. റിപ്പോർട്ടിനൊപ്പം പ്രസക്തമായ നിയമ വ്യവസ്ഥകളും ബന്ധപ്പെട്ട രേഖകളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന ഏകീകൃത സിവിൽകോഡിനായി കഴിഞ്ഞ ഒരു വർഷമായി കരട് റിപ്പോർട്ടിന്റെ പണിപ്പുരയിലായിരുന്നു വിദഗ്ധ സമിതിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കിയിരുന്നു.ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഭരണഘടനയുടെ 44 -ാം വകുപ്പ് പ്രകാരം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഇത് ഉത്തരാഖണ്ഡിലെ ജനങ്ങൾ പിന്തുണയ്ക്കുകയും ചെയ്തുവെന്നും ഇത് ഏറെ അഭിമാനകരമായ കാര്യമാണെന്നും പുഷ്‌കർ സിങ് ധാമി കൂട്ടിച്ചേർത്തു.

പാർട്ടി അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ധാമി പറഞ്ഞിരുന്നു. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും ഇതുതന്നെയായിരുന്നു. സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് യുസിസിയുടെ കരട് തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്നാണ് അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപംനൽകിയത്.

Read More

Ucc Uniform Civil Code Utharakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: