/indian-express-malayalam/media/media_files/2025/01/25/mXJom33IcY8xjph11vbR.jpg)
പത്മാ പുരസ്‌കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു
ന്യൂഡൽഹി: പത്മാ പുരസ്‌കാരത്തിൻറെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്‌കാരം നേടിയ 31 പേരുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു.
വ്യോമസേനയിൽ നിന്ന് രണ്ടു മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും ലഭിക്കും. കോട്ടയം സ്വദേശിയാണ് എയർ മാർഷൽ ബി മണികണ്ഠൻ.
അതേസമയം, എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും.റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയിൽ പൂർത്തിയായി.
കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
പത്മശ്രീ പുരസ്‌കാരങ്ങള്‍ (ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചത്)
ഹര്‍വീന്ദര്‍ സിങ് (ഹരിയാന)
ഗോകുല്‍ ചന്ദ്ര ദാസ് (പശ്ചിമ ബംഗാള്‍)
വേലു ആശാന്‍ (തമിഴ്‌നാട്)
ബാട്ടൂല്‍ ബീഗം
ജോനാസ് മസെത്തി (ബ്രസീല്‍)
ജഗ്ദീഷ് ജോഷില (മധ്യപ്രദേശ്)
പി ദച്ചനാമൂര്‍ത്തി (പുതുച്ചേരി)
ഡോ. നീരജ ഭാട്ല
ഷെയ്ഖ എ.ജെ അല്‍ സഭ
നരേന്‍ ഗുരുങ്
ഡോ. നീരജ ഭാട്ല (ഡല്‍ഹി)
ഭേരു സിങ് ചൗഹാന്‍ (മധ്യപ്രദേശ്)
എല്‍ ഹാങ് തിങ്
വിലാസ് ഡാങ്ക്റെ
ബീന്‍ സിങ് ബവേഷ്
മാരുതി ബുജഗ്രാവോ ചിതംബള്ളി (മഹാരാഷ്ട്ര)
ഭീമവ്വ ദൊഡ്ഡബലപ്പ
സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)
വിജയലക്ഷ്മി ദേശമാനെ
ചൈത്രം ദേവ്ചന്ദ് പവാര്‍
ലിബിയ ലോബോ സര്‍ദേശായി (ഗോവ)
പരാമര്‍ ലബ്ജിഭായി നഗ്ജിഭായ്
ഹ്യൂ ആന്റ് കോളിന്‍ ഗന്റ്സര്‍ (ഉത്തരാഖണ്ഡ്)
ഹരിമാന്‍ ശര്‍മ
ജുംഗെ യോംഗാം ഗ്യമ്ളി
Read More
- റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
- തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി അനുമതി
- വിദേശ സഹായങ്ങള്‍ 90 ദിവസത്തേക്ക് നിർത്തിവച്ച് യുഎസ്, ഇസ്രായേലിനെയും ഈജിപ്തിനെയും ഒഴിവാക്കി
- ഭീതിപടർത്തി ഗില്ലൻ ബാരി സിൻഡ്രോം രോഗബാധ; 67 പേർക്ക് രോഗം സ്ഥിരീകരിച്ചു
- ആര്‍ജി കര് ബലാത്സംഗ കൊല: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന് സിബിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us