scorecardresearch

ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡിലേക്ക്; യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു

author-image
WebDesk
New Update
uttarakhand cm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ജനുവരി 27ന് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സെക്രട്ടറി ഷൈലേഷ് ബഗോലി അറിയിച്ചു. ജനുവരി 27ന് ഉച്ചയ്ക്ക് 12.30ന് സെക്രട്ടേറിയറ്റിൽ യുസിസി പോർട്ടൽ ആരംഭിക്കുമെന്ന് ബാഗോലി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.

Advertisment

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. വിവാഹം, വിവാഹ മോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരൻമാർക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അർഹത എന്നിവ ബിൽ നിഷ്‌കർഷിക്കുന്നു. ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവർക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുമ്പോൾ സർക്കാർ നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ തന്നെ സൂചന നൽകുന്നുണ്ട്. യുസിസിയെ നിയമപരമായി നേരിടുമെന്ന് നേരത്തെ സംസ്ഥാനത്തെ മുസ്ലീം സംഘടനകൾ വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ പിറ്റേദിവസം തന്നെ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം സേവാ സംഘടന പ്രസിഡന്റ് നയീം ഖുറേഷി വ്യക്തമാക്കി. 

Read More

Ucc Utharakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: