/indian-express-malayalam/media/media_files/2024/10/19/ATlAx98rJ7rmh0giSYxV.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി :നേരിട്ട് വിമാന സർവീസും 2020 മുതൽ നിർത്തിവച്ച കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവിലുള്ള കരാറുകൾ പ്രകാരമാണ് വിമാന സർവീസും മാനസരോവർ യാത്രയും വീണ്ടും ആരംഭിക്കുന്നതെന്നും നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും ധാരണയായി. സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകളും ചർച്ച ചെയ്തു.
Read More
- 'ആഗോള സമാധാനത്തിന് ഒന്നിച്ചുനിൽക്കാം'; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
- മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം കേസുകൾ 100 കടന്നു
- രാജ്യത്ത് ആദ്യമായി എകസിവിൽ കോഡ് നിയമം നടപ്പിലാക്കി ഉത്തരാഖണ്ഡ്
- ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡിലേക്ക്; യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.