scorecardresearch

യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്

ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുമെന്നും യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി. പക്ഷേ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുമെന്നും യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി. പക്ഷേ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

author-image
WebDesk
New Update
news

ഫയൽ ചിത്രം

ന്യൂയോർക്ക്: ഇന്ത്യയിൽനിന്നും അനധികൃതമായി യുഎസിലേക്ക് കുടിയേറ്റം നടത്തിയവരെ നാടുകടത്താൻ ഇന്ത്യ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. 

Advertisment

കുടിയേറ്റത്തെക്കുറിച്ച് മോദിയുമായി ചർച്ച നടത്തിയെന്നും അനധികൃത കുടിയേറ്റക്കാരെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുമെന്നും യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി. പക്ഷേ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്തോ-പസഫിക്, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ സുരക്ഷ പോലുള്ള പ്രധാന പ്രാദേശിക വിഷയങ്ങൾ ഇരുവരും ഫോണിൽ സംസാരിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് നീട്ടുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. അമേരിക്കൻ നിർമ്മിത പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ വാങ്ങുന്നത് വർധിപ്പിക്കണമെന്നും കൂടുതൽ വ്യാപാര ബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും നീങ്ങണമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. രണ്ടാം തവണയും യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനെ താൻ അഭിനന്ദിച്ചുവെന്നും ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയ്ക്ക് വേണ്ടി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.

Read More

Advertisment
Narendra Modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: