scorecardresearch

യുഎസ് സഹായധനം നിർത്തി; എച്ച്.ഐ.വി.യ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഒറ്റപ്പെട്ട് ദക്ഷിണാഫ്രിക്ക

427 മില്യൺ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക ആരോഗ്യരംഗത്ത് മാത്രം ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വന്നിരുന്നത്. ഇതിന്റെ മുക്കാൽ ഭാഗവും എച്ച്.ഐ.വി. പ്രതിരോധ പ്രതിരോധത്തിനാണ് നൽകി വന്നിരുന്നത്

427 മില്യൺ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക ആരോഗ്യരംഗത്ത് മാത്രം ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വന്നിരുന്നത്. ഇതിന്റെ മുക്കാൽ ഭാഗവും എച്ച്.ഐ.വി. പ്രതിരോധ പ്രതിരോധത്തിനാണ് നൽകി വന്നിരുന്നത്

author-image
WebDesk
New Update
hiv

എച്ച്.ഐ.വി.യ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഒറ്റപ്പെട്ട് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് ആരോഗ്യമേഖലയിലുള്ള ധനസഹായങ്ങൾ അമേരിക്ക നിർത്തലാക്കിയതോടെ രാജ്യത്തെ എയ്ഡസ് പ്രതിരോധ പ്രവർത്തനങ്ങൾ തകർച്ചയിൽ. ലോകത്ത് തന്നെ ഏറ്റവുമധികം എച്ച്.ഐ.വി. ബാധിതരുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. എച്ച്.ഐ.വി. ബാധിതർക്ക് യുഎസിന്റെ ധനസഹായത്തോടെയാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കിയിരുന്നത്. ഇത് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. 

Advertisment

Also Read: റഷ്യയ്‌ക്കെതിരെ മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉക്രെയ്‌നിനെ വിലക്കി അമേരിക്ക

ട്രംപിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചിരുന്ന 12 എച്ച.ഐ.വി. ആശുപത്രികളാണ് അടച്ചുപൂട്ടിയത്. സൗജന്യ ചികിത്സയും മരുന്നുമാണ് ഇവിടെ നിന്ന് നൽകിവന്നിരുന്നത്. 63000 ആളുകളാണ് ഇവിടെ നിന്ന് ചികിത്സ നേടിയിരുന്നത്. 20,000-ത്തിലധികം ആളുകൾക്ക് ഇവിടെ നിന്ന് സൗജന്യമായി മരുന്നുകളും നൽകിയിരുന്നു. 

Also Read:ട്രംപിന്റെ നയങ്ങൾ; അമേരിക്കയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുറവ്

Advertisment

427 മില്യൺ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക ആരോഗ്യരംഗത്ത് മാത്രം ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വന്നിരുന്നത്. ഇതിന്റെ മുക്കാൽ ഭാഗവും എച്ച്.ഐ.വി. പ്രതിരോധ പ്രതിരോധത്തിനാണ് നൽകി വന്നിരുന്നത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ദുർബലമായ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ് ലൈംഗിക തൊഴിലാളികൾ. എയ്ഡസ് ഇവരുടെ ഇടയിൽ വ്യാപകമായതിനാലാണ് യുഎസ് സഹായത്തോടെയുള്ള ക്ലിനിക്കുകളും ആശുപത്രികളും എച്ച്.ഐ.വി. ബാധിതർക്കായി ആരംഭിച്ചത്. 

Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്ലിനിക്കുകളും ആശുപത്രികളും കൂട്ടത്തോടെ അടച്ചുപൂട്ടിയതിനാൽ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടിലായത് ലക്ഷക്കണക്കിന് രോഗികളാണ്. രാജ്യത്തെ മറ്റ് ആശുപത്രികളിൽ ഇവർക്ക് പ്രവേശനം നൽകാത്തതാണ് പ്രധാന പ്രശ്‌നം. മുന്നറിയിപ്പുകളൊന്നുമില്ലാതെ ക്ലിനിക്കുകൾ പൂട്ടിയതിനാൽ രോഗികൾക്ക് മറ്റ് ആശുപത്രികളിലേക്കുള്ള റഫർ ലെറ്റർ പോലും ലഭിച്ചില്ല. ഇതുകാരണം എച്ച്.ഐ.വി. ബാധിതർക്ക് മറ്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. 

മറ്റ് ആശുപത്രികളിൽ എച്ച്.ഐ.വി.ബാധിതർ വിവേചനം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം നിലവിലെ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യവകുപ്പ് വക്താവ് ഫോസ്റ്റർ മൊഹാലെ പറഞ്ഞു. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഇവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ

South Africa Aids

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: