scorecardresearch

സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരാവസ്ഥയിൽ

59 കാരനായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വയറ്റിൽ വെടിയേറ്റതായി സ്ലൊവാക്യൻ ടിവി സ്‌റ്റേഷനായ ടിഎ3യിലെ റിപ്പോർട്ടുകൾ പറയുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു

59 കാരനായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വയറ്റിൽ വെടിയേറ്റതായി സ്ലൊവാക്യൻ ടിവി സ്‌റ്റേഷനായ ടിഎ3യിലെ റിപ്പോർട്ടുകൾ പറയുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു

author-image
WebDesk
New Update
Slovak PM | Robert Fico | shot

പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു (Photo: X/ Djole)

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു വെടിവെപ്പിൽ പരിക്കേറ്റു. അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 59 കാരനായ ഫിക്കോയുടെ വയറ്റിൽ നാലു തവണയെങ്കിലും വെടിയേറ്റതായി സ്ലൊവാക്യൻ ടിവി സ്‌റ്റേഷനായ ടിഎ3യിലെ റിപ്പോർട്ടുകൾ പറയുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment

ഫിക്കോയുടെ ജീവൻ അപകടകരമായ അവസ്ഥയിലാണെന്ന് സ്ലോവാക് സർക്കാർ വാർത്താക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചു. ബുധനാഴ്ച നടന്ന സർക്കാർ യോഗത്തിന് ശേഷം റോബർട്ട് ഫിക്കോ പുറത്തേക്ക് വരുന്നതിനിടെയാണ് അദ്ദേഹത്തിന് വയറിന് വെടിയേറ്റതെന്ന് സ്ലോവാക്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ഉടനെ ഹെലികോപ്റ്ററിൽ ബൻസ്‌ക ബൈസ്ട്രിക്ക ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഫിക്കോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

Advertisment

സ്ലൊവാക്യൻ തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഹൻഡ്‌ലോവ പട്ടണത്തിലെ ഒരു കൾച്ചറൽ സെന്ററിന് പുറത്ത് വച്ചാണ് സംഭവം.

ഫിക്കോയ്‌ക്കെതിരെ ഉണ്ടായത് നീചമായ ആക്രമണമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അപലപിച്ചു.

Read More

Slovakia Prime Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: