scorecardresearch

സിംഗപ്പൂരിലെത്തി ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു; രണ്ട് ഇന്ത്യക്കാർക്ക് അഞ്ച് വർഷം തടവും ചൂരൽ അടിയും

ലൈംഗിക തൊഴിലാളികളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മർദിച്ച് അവശയാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നു

ലൈംഗിക തൊഴിലാളികളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മർദിച്ച് അവശയാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നു

author-image
WebDesk
New Update
Jail Prison

ഫയൽ ഫൊട്ടോ

ഡൽഹി: സിംഗപ്പൂരിൽ ലൈംഗിക തൊളിലാളികളെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. അഞ്ചു വർഷവും ഒരു മാസവും തടവും 12 ചൂരൽ അടിയുമാണ് കോടതി ശിക്ഷ വിധിച്ചത്. അവധിക്കാലം ആഘോഷിക്കാൻ സിംഗപ്പൂരിലെത്തിയ യുവാക്കളാണ് കവർച്ച നടത്തിയത്.

Advertisment

പ്രതികളായ ആരോഗ്യസ്വാമി ഡെയ്സണ്‍ (23), രാജേന്ദ്രൻ മൈലരശന്‍ (27) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇരുവരും കുറ്റം സമ്മതിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 24-ാം തിയതിയാണ് ഇരുവരും വിനോദ സഞ്ചാരത്തിനായി സിംഗപ്പൂരിലെത്തിയത്. രണ്ടു ദിവസത്തിനു ശേഷം പ്രദേശവാസിയായ ഒരാളിൽ നിന്ന് ഇരുവർക്കും ലൈംഗിക തൊഴിലാളികളുടെ നമ്പർ ലഭിച്ചു.

Also Read: കരൂർ ദുരന്തത്തിനു ശേഷം വിജയ് സമ്മർദത്തിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയ തുടക്കം കുറിക്കാൻ ബിജെപി ശ്രമം

തുടർന്ന് ഇരുവരും ലൈംഗിക തൊഴിലാളികളെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി കൊള്ളയടിക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം 6 മണിയോടെ ഹോട്ടൽ മുറിയിലെത്താൻ ഇവർ ഒരു യുവതിയോട് ആവശ്യപ്പെട്ടു. മുറിയിലെത്തിയ യുവതിയെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ച് അവശയാക്കി കൊള്ളയടിക്കുകയായിരുന്നു. യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ, 2000 സിംഗപ്പൂർ ഡോളർ,​ പാസ്‌പോർട്ട്,​ ബാങ്ക് കാർഡുകൾ എന്നിവ തട്ടിയെടുത്തു.

Advertisment

Also Read:കഫ് സിറപ്പ് കുടിച്ച് കുട്ടികളുടെ മരണം; മരുന്ന് സംസ്ഥാനത്ത് നിരോധിച്ച് മധ്യപ്രദേശ് സർക്കാർ

അന്ന് രാത്രി 11 മണിയോടെ, രണ്ടാമത്തെ സ്ത്രീയെ മറ്റൊരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇവരെയും സമാനമായി ആക്രമിച്ച്, 800 സിംഗപ്പൂർ ഡോളർ, രണ്ട് മൊബൈൽ ഫോണുകൾ, പാസ്‌പോർട്ട് എന്നിവ തട്ടിയെടുത്തു. ഇരുവരും തിരികെ വരുന്നതുവരെ മുറിയിൽ നിന്ന് പുറത്തുപോകരുതെന്നും യുവതിയെ ഭീഷണിപ്പെടുത്തി.

രണ്ടാമത് കവർച്ചയ്ക്ക് ഇരയായ യുവതി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഇരുവരും ശിക്ഷാ ഇളവിന് ആവശ്യപ്പെട്ടതായും സാമ്പത്തിക പ്രതിസന്ധി മൂലമാണ് മോഷണം നടത്തിയതെന്ന് പറഞ്ഞതായുമാണ് വിവരം. 

Read More: സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്; ഗാസയിൽ ആക്രമണം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ട്രംപ്

Robbery Arrested Tourist Indian Singapore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: