/indian-express-malayalam/media/media_files/zvKstQ3HFIxBRiTPOQKv.jpg)
നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാരൂഖിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ഐപിഎൽ മത്സരം കാണാനെത്തി സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. ഇന്നലെയാണ് സൂര്യാഘാതമേറ്റ് താരത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. താരത്തിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്ച അഹമ്മദാബാദിൽ വച്ച് നടന്ന കെകെആർ- എസ്ആർഎച്ച് മത്സരം കാണുന്നതിനിടെയാണ് താരത്തിന് സൂര്യാഘാതം ഏറ്റത്. മത്സര ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയ ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു.
To all of Mr Khan’s fans and well wishers - he is doing well. Thank you for your love, prayers and concern 🙏
— Pooja Dadlani (@pooja_dadlani) May 23, 2024
തുടർന്ന് താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോളിവുഡ് നടിയും കൊൽക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിൽ നടനെ കാണാനെത്തിയിരുന്നു. ഷാരൂഖിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നും ജൂഹി ചൗള നേരത്തെ പറഞ്ഞു.
When King Khan rejoices, the world celebrates too! 💜 pic.twitter.com/cxoDwER9no
— KolkataKnightRiders (@KKRiders) May 22, 2024
അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്റ്റേഡിയത്തിൽ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു. മത്സരം കാണാനെത്തിയ 50 ഓളം പേർ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഉഷ്ണതരംഗം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.