/indian-express-malayalam/media/media_files/uploads/2017/04/sensex.jpg)
സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയർച്ചയിലാണ് ഇന്ന് ക്ലോസ് ചെയ്തത് (ഫയൽ ചിത്രം)
മുംബൈ: രാജ്യത്തെ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്. സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയർച്ചയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 145.52 പോയിന്റാണ് ഉയർന്നത് .ഇതോടെ 0.18 ശതമാനം ഉയർച്ചയോടെ 664.86 എന്ന റെക്കോർഡ് ഉയരത്തിലേക്കാണ് സെൻസെക്സ് എത്തിയത്. പകൽ സമയത്ത് സെൻസെക്സ് 343.2 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 80,862.54 എന്ന ഉയർന്ന നിലയിലേക്കും എത്തി.
എൻഎസ്ഇ നിഫ്റ്റി 84.55 പോയിന്റ് ഉയർച്ചയുമായി 0.35 ശതമാനം ഉയർന്ന് എക്കാലത്തെയും റെക്കോർഡ് ക്ലോസിംഗ് ആയ 24,586.70 ൽ എത്തി. പകൽ സമയത്ത്, അത് 132.9 പോയിന്റ് അല്ലെങ്കിൽ 0.54 ശതമാനം ഉയർന്ന് 24,635.05 എന്ന പുതിയ റെക്കോർഡിലേക്കും എത്തിയിരുന്നു. സെൻസെക്‌സ് ഓഹരികളിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി, അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനായില്ല. ഏഷ്യൻ വിപണികളിൽ സിയോളും ഷാങ്ഹായും ഉയർന്നപ്പോൾ ഹോങ്കോങ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് നേട്ടത്തോടെയാണ് അവസാനിച്ചത്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) വെള്ളിയാഴ്ച 4,021.60 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. ബിഎസ്ഇ ബെഞ്ച്മാർക്ക് 622 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 80,519.34 എന്ന നിലയിലേക്കെത്തി. നിഫ്റ്റി 186.20 പോയിന്റ് അഥവാ 0.77 ശതമാനം ഉയർന്ന് 24,502.15 ലേക്കും എത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.