scorecardresearch

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അനുമതി; ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

പോളിംഗ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ലോക്‌സഭയിലും നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നാണ് ഉത്തരവ്

പോളിംഗ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ലോക്‌സഭയിലും നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നാണ് ഉത്തരവ്

author-image
WebDesk
New Update
Postal Vote

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായും തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പങ്കിട്ടു

ഡൽഹി: മാധ്യമ പ്രവർത്തകരടക്കം തിരഞ്ഞെടുപ്പിന്റെ ഭാഗമായും അല്ലാതെയുമുള്ള ആവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർക്ക് പോസ്റ്റൽ വോട്ടിന് അനുമതി നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാര കത്തുകൾ ഹാജരാക്കുന്ന മെട്രോ, റെയിൽവേ, ഹെൽത്ത് കെയർ തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവർക്കും, പോളിംഗ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ലോക്‌സഭയിലും നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നാണ് ഉത്തരവ്. 

Advertisment

തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യുന്നതിന് തിരിച്ചറിഞ്ഞ "അവശ്യ സേവനത്തിൽ ഹാജരാകാത്ത വോട്ടർമാരുടെ" വിഭാഗങ്ങളെ സംബന്ധിച്ച എല്ലാ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരുമായും തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പങ്കിട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് ദിന കവറേജിലുള്ള മാധ്യമപ്രവർത്തകരും അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും തപാൽ ബാലറ്റുകൾ ഉപയോഗിക്കുമ്പോൾ, ഈ സൗകര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനായും നീട്ടിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. 

പോളിംഗ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്നതിനായി കമ്മീഷന്റെ അംഗീകാരത്തോടെ അധികാരപത്രങ്ങൾ നൽകിയിട്ടുള്ള മാധ്യമ പ്രവർത്തകർ" തപാൽ ബാലറ്റുകളുടെ ഉപയോഗത്തിനായി കണ്ടെത്തിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ദിവസം കമ്മീഷൻ അധികാരപ്പെടുത്തിയ മാധ്യമ പ്രവർത്തകർക്ക് തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വക്താവ് പറഞ്ഞു.

അവർക്ക് തങ്ങളുടെ പാർലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നിന്ന് ഫോം 12 ഡി സ്വീകരിക്കാം. അതത് ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യാനും കഴിയുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Read More:

Advertisment

Media Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: