/indian-express-malayalam/media/media_files/2025/01/29/BInXoemxE5EtheP5AxDH.jpg)
സുപ്രീം കോടതി
Waqf Amendment Bill: ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 65 ഓളം ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്.
നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകള്‍, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികൾ ഹർജി നൽകിയിട്ടുണ്ട്. അതേസമയം, നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജികളിൽ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം കേന്ദ്രസർക്കാരിനും നിർണായകമാണ്.
അതേസമയം, വഖഫ് നിയമഭേദഗതിയ്ക്കെതിരെ പശ്ചിമ ബംഗാളിൽ തുടങ്ങിയ പ്രതിഷേധം കലാപമായി മാറിയിരിക്കുന്ന സാഹചര്യമാണ്. മുർഷിദാബാദ് ജില്ലയിലാണ് കലാപം രൂക്ഷമായത്. പ്രദേശത് മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രസേനയെ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കലാപത്തിന് ബംഗ്ലാദേശിൽ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരികയാണ്.
വഖഫ് ബില്ലിനെതിരായ കേരളത്തിൽ ഇന്ന് മുസ്ലിം ലീഗ് മഹാ റാലി സംഘടിപ്പിക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാനം. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധ റാലി നടക്കുക. നിയമ പോരാട്ടത്തിനൊപ്പം പൊതുജന പ്രതിഷേധവും ശക്തമാക്കാൻ ഉദ്ദേശിച്ചാണ് മഹാ റാലി.
സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബില്ലിനെതിരെ ലോക്സഭയിൽ സംസാരിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ അമരീന്ദർ സിങ് രാജാ വാറിങ് സംസാരിക്കും. തെലങ്കാന മന്ത്രി അനസൂയ സീതക്കയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വഖഫ് ബില്ലിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് നടത്തുന്നതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
Read More
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
- Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.