/indian-express-malayalam/media/media_files/iLGvlwc1kTSgHPrO13Tz.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ഡൽഹി: സന്ദേശ്ഖാലി അതിക്രമങ്ങളിൽ സെൻട്രൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ആരെയെങ്കിലും സംരക്ഷിക്കാൻ ഭരണകൂടം താൽപ്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു തൃണമൂൽ സർക്കാരിന്റെ ഹർജി കോടതി തള്ളിക്കളഞ്ഞത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബംഗാൾ സർക്കാരിനെ വിമർശിച്ചുകൊണ്ട് ഹർജി തള്ളിയത്.
നേരത്തെ ഏപ്രിൽ 10 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കൽക്കട്ട ഹൈക്കോടതി സന്ദേശ്ഖാലി കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രഖ്യാപിച്ചത്. നീതിയുടെയും ന്യായമായ അവകാശങ്ങളേയും കണക്കിലെടുത്ത് അതിക്രമങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും ഇരകൾക്കും സാക്ഷികൾക്കും സുരക്ഷ നൽകുന്നതിനുമായി പരാതികൾ സമർപ്പിക്കാൻ ഒരു സമർപ്പിത പോർട്ടൽ സൃഷ്ടിക്കാനും ഡിവിഷൻ ബെഞ്ച് ഏജൻസിയോട് നിർദ്ദേശിച്ചിരുന്നു.
ഏപ്രിൽ 29 ന് ഹർജി കേൾക്കുമ്പോൾ, ചില സ്വകാര്യ വ്യക്തികളുടെ “താൽപ്പര്യം സംരക്ഷിക്കുന്നതിന്” സംസ്ഥാനം എന്തിനാണ് ഹർജിക്കാരനായി വരേണ്ടതെന്ന് സുപ്രീം കോടതി ബംഗാൾ സർക്കാരിനോട് ചോദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ വികൃതവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇത് റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചത്.
വിവാദങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനുമായി അടുപ്പമുള്ള പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച സന്ദേശ്ഖാലിയിലെ സ്ത്രീകൾ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലായിരുന്നു സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ ഉത്തരവ്. സന്ദേശ്ഖാലിയിൽ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐ ഇതിനകം അന്വേഷിക്കുന്നുണ്ട്, ജനുവരി 5 ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജനുവരി അഞ്ചിന് ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ ഷെയ്ഖിനെ 55 ദിവസത്തിന് ശേഷമാണ് ഫെബ്രുവരി 29 ന് അറസ്റ്റ് ചെയ്തത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us