scorecardresearch

യഥാർത്ഥത്തിൽ കുത്തേറ്റോ? സെയ്ഫിനെ ആക്രമിച്ച സംഭവം നാടകമായിരുന്നോ എന്ന് മഹാരാഷ്ട്ര മന്ത്രി

ഷാരൂഖ് ഖാനെയോ സെയ്ഫ് അലി ഖാനെയോ പോലെ ഏതെങ്കിലും ഖാൻമാർക്ക് വേദനിക്കുമ്പോഴാണ് അത് വിലയ വിഷയമാകുന്നതെന്നും മന്ത്രി നിതേഷ് റാണെ പറഞ്ഞു

ഷാരൂഖ് ഖാനെയോ സെയ്ഫ് അലി ഖാനെയോ പോലെ ഏതെങ്കിലും ഖാൻമാർക്ക് വേദനിക്കുമ്പോഴാണ് അത് വിലയ വിഷയമാകുന്നതെന്നും മന്ത്രി നിതേഷ് റാണെ പറഞ്ഞു

author-image
WebDesk
New Update
Saif Ali Khan, Nitesh Rane

ചിത്രം: എക്സ്

മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ കഴിഞ്ഞ ദിവസമാണ് അശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടൻ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്നു നീങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Advertisment

ഇപ്പോഴിതാ, സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവം യഥാർത്ഥമായിരുന്നോ എന്ന സംശയമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ടയിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ. 'നടൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടിരുന്നു. അയാൾക്ക് കുത്തേറ്റതാണോ അതോ അഭിനയമാണോ എന്ന് സംശയിച്ചുപോയി. നൃത്തം ചെയ്തുകൊണ്ടാണ് സെയ്ഫ് നടന്നത്,' നിതേഷ് പറഞ്ഞു.

മുംബൈയിൽ ഹിന്ദു മഹോത്സവം റാലിയിൽ സംസാരിക്കുന്നതിനിടെയാണ് നിതീഷ് റാണെ പരാമർശം നടത്തിയത്. ജനുവരി 16ന് ആക്രമിക്കപ്പെട്ട നടൻ, അഞ്ചു ദിവസത്തിനുള്ളിൽ എങ്ങനെ അതിവേഗത്തിൽ സുഖം പ്രാപിച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിതേഷിന്റെ പരാമർശം.

ഷാരൂഖ് ഖാനെയോ സെയ്ഫ് അലി ഖാനെയോ പോലെ ഏതെങ്കിലും ഖാൻമാർ വേദനിക്കുമ്പോഴാണ് അത് വിലയ വിഷയമാകുന്നത്. സുശാന്ത് സിങ് രാജ്പുത്തിനെപ്പോലെയുള്ള ഒരു ഹിന്ദു നടൻ ആക്രമിക്കപ്പെടുമ്പോൾ ആർക്കും ഒരു തരത്തിലുള്ള ആശങ്കയുമുണ്ടായില്ലെന്നും ആരും മുന്നോട്ട് വരുന്നില്ലെന്നും നിതേഷ് റാണെ പറഞ്ഞു.

Advertisment

അതേസമയം, നിതേഷ് റാണെയെ തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സെയ്ഫിന്റെ പരിക്കിനെ പറ്റി ഡോക്ടർമാർ കൃത്യമായ വിശദീകരണം നൽകിയിട്ടുള്ളതാണ്. നിതേഷ് റാണെയുടെ പ്രസ്താവനകൾ ആനാവശ്യമണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വ്യാപക വിമർശനമാണ് നിതേഷ് റാണെയ്ക്കെതിരെ ഉയരുന്നത്.

Read More

Saif Ali Khan Mahabarata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: