/indian-express-malayalam/media/media_files/aZFPPUwEA3HQs1CcWaVq.jpg)
ഫൊട്ടോ: എക്സ്/ Eagle Eye
റഷ്യൻ ഇല്യുഷിൻ ഇൽ-76 (Ilyushin Il-76) സൈനിക ഗതാഗത വിമാനം ബുധനാഴ്ച റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ തകർന്നുവീണു. മുഴുവൻ യാത്രികരും മരിച്ചതായി ഗവർണർ സ്ഥിരീകരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എത്ര പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.
റഷ്യ തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. ആകെ 74 പേരാണ് തകർന്ന സൈനിക വിമാനത്തിൽ ഉണ്ടായിരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 65 തടവുകാർക്ക് പുറമെ ആറ് ക്രൂ അംഗങ്ങളും മറ്റു മൂന്ന് പേരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. ഉക്രൈൻ സൈനികരെ കൈമാറാൻ കൊണ്ടുപോകവെ, ഉക്രൈന്റെ ഭാഗത്ത് നിന്നുണ്ടായ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് റഷ്യ ആരോപിക്കുന്നത്.
🚨🇷🇺Russian military plane crashes in Belgorod region, many feared dead
— EUROPE CENTRAL (@europecentrral) January 24, 2024
Note--raw video update#Russia#planecrash#Belgorod#BreakingNews#JUSTINpic.twitter.com/HyGKtSd7cL
റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 'ബാസ' എന്ന ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ, ഒരു വലിയ വിമാനം നിലത്തേക്ക് വീഴുന്നതും വലിയ അഗ്നിഗോളം പോലെ പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം.
#Breaking:- Russian Il-76 Military Transport Plane Crashes Near #Ukraine Border, Resulting in Massive Explosion; 63 Onboard. #Russiapic.twitter.com/OtrnoPgAnu
— Eagle Eye (@zarrar_11PK) January 24, 2024
സൈനികർ, ചരക്ക്, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സൈനിക ഗതാഗത വിമാനമാണ് Il-76. അഞ്ച് പേരടങ്ങുന്ന ഒരു സാധാരണ ജീവനക്കാരാണ് ഇതിന് ഉള്ളത്. കൂടാതെ പരമാവധി 90 യാത്രക്കാരെ വരെ വഹിക്കാനാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us