scorecardresearch

ആദിവാസികൾ ഹിന്ദുക്കളല്ല; കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

എല്ലാ സമൂഹങ്ങൾക്കും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എല്ലാ സമൂഹങ്ങൾക്കും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

author-image
WebDesk
New Update
umasing

ഉമാങ് സിങാർ

ഭോപ്പാൽ: ആദിവാസികൾ ഹിന്ദുക്കളല്ലെന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിങാറിന്റേതാണ് പരാമർശം. ചിന്ദ്വാരയിൽ നടന്ന ഗോത്ര വികസന കൗൺസിൽ, ദേശീയ കരംദാർ പൂജ പരിപാടിയിൽ വെച്ചാണ് സിങറിന്റെ പ്രസ്താവന.

Advertisment

"ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇതാണ് എന്റെ വിശ്വാസവും ഗോത്ര സമൂഹത്തിന്റെ വികാരവും. നമുക്ക് നമ്മുടെതായ ആചാരങ്ങളും സംസ്‌കാരവും ജീവിതരീതിയും ഉണ്ട്. നമ്മൾ വിളകളെയും മരങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്‌നം?."- ഉമാങ് സിങാർ ചോദിച്ചു.

Also Read:34 വാഹനങ്ങളിൽ ആർ. ഡി. എക്സ് ; മുംബൈയിൽ ബോംബ് ഭീഷണി, നഗരത്തിൽ കനത്ത ജാഗ്രത

ഗോത്രവർഗക്കാർ രാജ്യത്തെ ആദിമ നിവാസികളാണെന്ന് പറയുന്നു. എന്നാൽ ആദിവാസികൾ അവരുടെ പാരമ്പര്യങ്ങൾ പിന്തുടരുന്നത് തടയാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും ഉമാങ് സിങാർ ആരോപിച്ചു. തന്റെ പ്രസ്താവന ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisment

Also Read:ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

"ഞങ്ങൾ ആരെയും അനാദരിക്കുന്നില്ല. ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു. പക്ഷേ ബിജെപി അവരുടെ അജണ്ട നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു. ഇന്നുവരെ, ഗോത്ര വംശജരായ ഒരു സർസംഘചാലകും ആർഎസ്എസിൽ ചേർന്നിട്ടില്ല."- ഉമാങ് സിങാർ പറഞ്ഞു. എല്ലാ സമൂഹങ്ങൾക്കും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഉമാങ് സിങാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. സിങറിന്റെ പരാമർശം സാമൂഹ്യ സൗഹാർദ്ദത്തിനും ഐക്യത്തിനും ഹാനികരമാണ്. സമൂഹത്തെ വിഭദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉമാങ് സിങാർ ഗോത്രസമൂഹത്തോട് മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി ദുർഗാദാസ് ഉയ്കെ ആവശ്യപ്പെട്ടു

Read More:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി

Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: