/indian-express-malayalam/media/media_files/2025/09/05/mumbai-police-2025-09-05-15-16-02.jpg)
മുംബൈയിൽ ബോംബ് ഭീഷണി
മുംബൈ: ഗണേശോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.വാട്സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
Also Read:ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി. നഗരത്തിലുടനീളം പൊലീസിന്റെ സുരക്ഷാ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷത്തിനായി തയ്യാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് വാട്സ്ആപ്പ് ഹെൽപ്പ്ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്.
Also Read:ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും
14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോംബ് ഭീഷണി സന്ദേശങ്ങൾ തുടർച്ചയായി ഹെൽപ്പലൈൻ നമ്പറിൽ ലഭിക്കാറുണ്ടെന്ന് മുംബൈ പോലീസ് പറഞ്ഞു. പലപ്പോഴും ഇത്തരം സന്ദേശങ്ങൾ അയ്ക്കുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരോ മദ്യലഹരിയിൽ ഉള്ളവരോ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാൽ ഓരോ തവണയും ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ അതിനെ ഗൗരവ്വത്തിലെടുത്ത് ആവശ്യമായ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.
നേരത്തെ സമാനമായ രീതിയിൽ ഡൽഹിയിലെ സ്‌കൂളുകൾക്ക ബോംബ് ഭീഷണികൾ വരാറുണ്ടായിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) വഴിയാണ് ഇത്തരം സന്ദേശങ്ങൾ വരുന്നത്. അതിനാൽ ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് പോലീസ് പറയുന്നത്.
Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
കഴിഞ്ഞ വർഷം മാത്രം ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് 25 കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. ഈ വർഷവും സമാനമായ രീതിയിൽ നിരവധി ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഡൽഹി പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read More:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us