scorecardresearch

ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

12 ശതമാനത്തിൻറെയും 28 ശതമാനത്തിൻറെയും നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്

12 ശതമാനത്തിൻറെയും 28 ശതമാനത്തിൻറെയും നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്

author-image
WebDesk
New Update
modi11

നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് ജിഎസ്ടി പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്. ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ഇരട്ടി മധുരമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിരവധി നികുതികള്‍ ചുമത്തിയിരുന്നു എന്ന് മോദി വിമര്‍ശിക്കുകയും ചെയ്തു.

Advertisment

Also Read:ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും

കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോൺഗ്രസ്‌ നികുതി ഈടാക്കി. യു.പി.എ.സർക്കാർ സ്വീകരിച്ചത് മധ്യവർഗ വിരുദ്ധ മനോഭാവം. ജി എസ് ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകും. ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചു. എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും. വികസിത ഭാരതത്തിനായി കോപ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു. ഇത്തരം പരിഷ്കരണങ്ങൾ രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കും. മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ രാജ്യം വലിയ വേഗതയിൽ പുരോഗതി നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Also Read:പശ്ചിമബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ; ബിജെപി-തൃണമൂൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

അതേസമയം, ജി.എസ്.ടി.യിലെ സമഗ്ര മാറ്റം സാധാരണക്കാര്‍ക്ക് ആശ്വാസകരമെങ്കിലും, സംസ്ഥാനങ്ങള്‍ക്ക് തലയ്‌ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര സംവിധാനം വേണം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

മാറ്റം അനുസരിച്ച് ലോട്ടറി നികുതി 28ശതമാനത്തില്‍ നിന്ന് 40 ശതമാനത്തില്‍ ആയി ഉയരും. ലോട്ടറിയിലെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചു. നികുതി ഇളവിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിക്കണം. കമ്പനികള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേന്ദ്രം നിയന്ത്രിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 12 ശതമാനത്തിൻറെയും 28 ശതമാനത്തിൻറെയും നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

Read More:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി

Gst Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: