scorecardresearch

പശ്ചിമബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ; ബിജെപി-തൃണമൂൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്

കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്

author-image
WebDesk
New Update
WB LEG

പശ്ചിമബംഗാൾ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങൾ

കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്. ബിജെപി ചീഫ് വിപ്പ് ശങ്കർ ഘോഷ്, എംഎൽഎമാരായ അഗ്‌നിമിത്ര പോൾ, അശോക് ദിൻഡ, ബംകിൻ ഘോഷ്, മിഹിർ ഗോസ്വാമി എന്നിവരെ സസ്പെൻഡ് ചെയ്തു. 

Advertisment

Also Read:മണിപ്പൂർ സമാധാനത്തിലേക്ക്; ദേശീയ പാത തുറക്കാൻ സമ്മതിച്ച് കുക്കികൾ

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങൾ സഭയിൽ മുദ്രാവാക്യം ഉയർത്തിയത്. തുടർന്നാണ് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കിയത്. മമത ബാനർജി സംസാരിക്കുന്നതിനിടയിൽ ബിജെപി അംഗങ്ങൾ ബഹളം വെച്ചതിനെതിരെയാണ് നടപടി. തൃണമൂൽ അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ചീഫ് വിപ്പിന് പരിക്കേറ്റിരുന്നു.

Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Advertisment

തുടർന്ന് ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. ബിജെപി അഴിമതിക്കാരുടെ പാർട്ടിയാണെന്നും വോട്ടുകളളന്മാരുടെ സംഘമാണെന്നും മമതാ ബാനർജി പറഞ്ഞു. ബിജെപിക്കാർ ബംഗാൾ വിരുദ്ധരാണെന്നും മമതാ ബാനർജി പറഞ്ഞു. 

Also Read:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി

"ബിജെപിക്ക് ഇപ്പോഴും സ്വേച്ഛാധിപത്യ മനോഭാവമാണ്. കൊളോണിയൽ മനോഭാവത്തിൽ നിന്നും അവർ പുറത്തുവന്നിട്ടില്ല. പശ്ചിമബംഗാളിനെ അവരുടെ കോളനിയാക്കാനാണ് ശ്രമം. അവർ നമ്മുടെ എംപിമാരെ ഉപദ്രവിക്കാൻ എങ്ങനെയാണ് സിഐഎസ്എഫുകാരെ ഉപയോഗിച്ചതെന്നും നമ്മൾ കണ്ടതാണ്. എന്റെ വാക്കുകൾ എഴുതിവെച്ചോളൂ, ഒരു ബിജെപി എംഎൽഎ പോലും ഈ നിയമസഭയിൽ ഇല്ലാത്ത ഒരു ദിവസം വരും. ജനങ്ങൾ അവരെ അധികാരത്തിൽ നിന്നും പുറത്താക്കും. കേന്ദ്രത്തിൽ നരേന്ദ്രമോദിയും അമിത് ഷായും നയിക്കുന്ന കേന്ദ്രസർക്കാരും ഉടൻ തന്നെ തകരും"- മമതാ ബാനർജി പറഞ്ഞു.

Read More: ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: