/indian-express-malayalam/media/media_files/2025/09/04/manipur-new-2025-09-04-19-22-00.jpg)
സമാധാനത്തിൻറെ പാതയിലേക്ക് മണിപ്പൂർ
Manipur Updates: ഇംഫാൽ: രണ്ടു വർഷത്തിലേറെ നീണ്ട സംഘർഷത്തിനു ശേഷം മണിപ്പൂർ സമാധാനത്തിലേക്ക്. ദേശീയ പാത രണ്ട വീണ്ടും തുറക്കാൻ കുക്കി-സോ കൗൺസിലിൽ തീരുമാനമായി. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയവും കുക്കി-സോ കൗൺസിൽ പ്രതിനിധി സംഘവും തമ്മിൽ നടന്ന ചർച്ചകളിൽ ആണ് തീരുമാനം. സുരക്ഷാ സേനയുമായി പൂർണ്ണ സഹകരണം കുക്കി-സോ കൗൺസിൽ ഉറപ്പ് നൽകി.
Also Read:നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
എംഎച്ച്എ, മണിപ്പൂർ സർക്കാർ, കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവർ ത്രികക്ഷി കാരറിൽ ഒപ്പ് വച്ചു. ഇന്ന് മുതൽ ഒരു വർഷത്തേക്കാണ് സമാധാന കരാർ. ഈ നിർണായക പാതയിൽ സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കുക്കി-സോ കൗൺസിൽ വ്യക്തമാക്കി.
നിലവിൽ പ്രവർത്തിച്ചുവരുന്ന ക്യാമ്പുകളുടെ എണ്ണം കുറയ്ക്കാനും ആയുധങ്ങൾ അടുത്തുള്ള സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും കരാറിൽ വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം നടപടികൾ. ഇതനുസരിച്ച് സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏഴ് നിയുക്ത ക്യാമ്പുകൾ മാറ്റി സ്ഥാപിക്കും.
Also Read:ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും
വിദേശികളെ കണ്ടെത്തി തിരികെ അയക്കാനും കരാറിൽ പറയുന്നുണ്ട്. ഗ്രൂപ്പുകളിൽ കാണപ്പെടുന്ന വിദേശ പൗരന്മാരെ തിരിച്ചറിയാനും പട്ടികയിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള, സുരക്ഷാ സേന കേഡറുകളുടെ കർശനമായ ഭൗതിക പരിശോധനയും കരാറിൽ ഉൾപ്പെടുന്നു.
ക്രമസമാധാനം നിലനിർത്തുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പരിശോധനാ പ്രക്രിയ.ഈ പുതുക്കിയ അടിസ്ഥാന നിയമങ്ങൾ നടപ്പിലാക്കുന്നതിന് ഒരു സംയുക്ത നിരീക്ഷണ സംഘം മേൽനോട്ടം വഹിക്കുമെന്നും കരാറിൽ പറയുന്നു.
Also Read:വാതുവയ്പ്പ് ; കർണാടകയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ ; 12 കോടി രൂപ പിടിച്ചെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ മണിപ്പൂർ സന്ദർശിക്കുമെന്ന് അഭ്യുവങ്ങൾക്കിടയിലാണ് മേഖലയിലെ നിർണായക നീക്കം. കലാപം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല. ഇതേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പൂർ.
കുക്കി, മെയ്തി വിഭാഗങ്ങൾക്കിടയിൽ പൊട്ടിപുറപ്പെട്ട കലാപത്തിൽ ആയിരങ്ങളാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. നിരവധി ആരാധാനാലയങ്ങളും വീടുകളും കലാപത്തിൽ തകർത്തിരുന്നു. സമീപകാലത്ത് ഇന്ത്യ കണ്ട് ഏറ്റവും വലിയ വംശീയ കലാപമാണ് മണിപ്പൂരിൽ അരങ്ങേറിയത്.
Read More:ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.