scorecardresearch

വാതുവയ്പ്പ് ; കർണാടകയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ ; 12 കോടി രൂപ പിടിച്ചെടുത്തു

കർണാടകയിലെ ചിത്രദുർഗ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 50 കാരനായ വീരേന്ദ്ര പപ്പി. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്നാണ് പപ്പിയെ കസ്റ്റഡിയിലെടുത്തത്

കർണാടകയിലെ ചിത്രദുർഗ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 50 കാരനായ വീരേന്ദ്ര പപ്പി. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്നാണ് പപ്പിയെ കസ്റ്റഡിയിലെടുത്തത്

author-image
WebDesk
New Update
Karnataka mla

കെ.സി.വീരേന്ദ്ര പപ്പി

ബെംഗളൂരു: ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്ര പപ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശനിയാഴ്ച അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം സിക്കിമിൽ നിന്നാണ് വീരേന്ദ്ര പപ്പി അറസ്റ്റിലായത്.

Advertisment

കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് 12 കോടി രൂപയും (ഏകദേശം കോടി രൂപ വിദേശ കറൻസി ഉൾപ്പെടെ), ആറ് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും, ഏകദേശം 10 കിലോ വെള്ളിയും, നാല് വാഹനങ്ങളും പിടിച്ചെടുത്തതായി അന്വേഷണ ഏജൻസി അറിയിച്ചു. അതേസമയം എംഎൽഎയുടെ അറസ്റ്റിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ല.

Also Read:ധർമ്മസ്ഥല കേസ്: വെളിപ്പെടുത്തലുകൾ വ്യാജം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

കർണാടകയിലെ ചിത്രദുർഗ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 50 കാരനായ വീരേന്ദ്ര പപ്പി. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്നാണ് പപ്പിയെ കസ്റ്റഡിയിലെടുത്തതെന്ന് ഇഡി അറിയിച്ചു.ഒരു കാസിനോ പാട്ടത്തിനെടുക്കാൻ ബിസിനസ് സന്ദർശനത്തിനായാണ് എംഎൽഎയും കൂട്ടാളികളും ഗാങ്‌ടോക്കിലേക്ക് പോയതെന്ന് ഏജൻസി അറിയിച്ചു.സിക്കിമിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പപ്പിയെ ഉടൻ ബെംഗളൂരുവിലെത്തിക്കും.ഇ.ഡി.യുടെ ബെംഗളൂരു സോൺ ആണ് കേസ് അന്വേഷിക്കുന്നത്.

Advertisment

Also Read:ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

വീരേന്ദ്രയുടെ സഹോദരൻ കെ സി നാഗരാജിന്റെയും മകൻ പൃഥ്വി എൻ രാജിന്റെയും വീടുകളിൽ നിന്ന് സ്വത്തുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ നിന്ന് ഓൺലൈൻ ഗെയിമിംഗിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇഡി പറഞ്ഞു. 

Also Read:ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു

കർണാടകയിലെ ചിത്രദുർഗ, ഹുബ്ബള്ളി, ബെംഗളൂരു, ജോധ്പൂർ (രാജസ്ഥാൻ), സിക്കിം, മുംബൈ, ഗോവ എന്നിവ ഉൾപ്പെടെ 31 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. ഗോവയിലെ പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്‌സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ സെവൻ കാസിനോ, ബിഗ് ഡാഡി കാസിനോ എന്നീ അഞ്ച് കാസിനോകളിലും റെയ്ഡ് നടന്നു.

Read More: ടിക് ടോക് നിരോധനം നീക്കിയിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് കേന്ദ്രം

ED Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: