scorecardresearch

ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കർഷകരെയും ചെറുകിട ഉത്‌പാദകരെയും സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണന. അതിൽ കേന്ദ്രം വിട്ടു വീഴ്‌ച ചെയ്യില്ലെന്നും അത് ഞങ്ങളുടെ കടമയാണെന്നും എസ് ജയശങ്കർ പറഞ്ഞു

കർഷകരെയും ചെറുകിട ഉത്‌പാദകരെയും സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണന. അതിൽ കേന്ദ്രം വിട്ടു വീഴ്‌ച ചെയ്യില്ലെന്നും അത് ഞങ്ങളുടെ കടമയാണെന്നും എസ് ജയശങ്കർ പറഞ്ഞു

author-image
WebDesk
New Update
jaishankar

എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ച് ട്രംപ് അധിക തീരുവ ചുമത്തിയതിലും മറ്റും കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. 

Advertisment

Also Read:അമേരിക്കയിലേക്കുള്ള പാഴ്‌സൽ സേവനങ്ങൾ നിർത്തി തപാൽ വകുപ്പ്

കർഷകരെയും ചെറുകിട ഉത്‌പാദകരെയും സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണന. അതിൽ കേന്ദ്രം വിട്ടു വീഴ്‌ച ചെയ്യില്ലെന്നും അത് ഞങ്ങളുടെ കടമയാണെന്നും എസ് ജയശങ്കർ പറഞ്ഞു. റഷ്യയിൽ നിന്ന് ചൈന പോലുള്ള രാജ്യങ്ങളും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയ്‌ക്ക് മാത്രമാണ് 50ശതമാനം അധിക തീരുവ ചുമത്തിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന

റഷ്യയുമായി ഏറ്റവു കൂടുതൽ വ്യപാരബന്ധ ഉള്ളത് യൂറോപ്പിനാണെന്നും ഇന്ത്യ റഷ്യ വ്യാപാരത്തേക്കാൾ അത് വലുതാണെന്നും എസ് ജയശങ്കർ പറഞ്ഞു. റഷ്യയുടെ എൽഎൻജി ഇപ്പോഴും ഏറ്റവുമധികം വാങ്ങുന്നത് യൂറോപ്യൻ യൂണിയനാണ്. അവരോടും യുഎസിന് ഈ സമീപനമല്ല ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ദേശീയ താൽപര്യം മുൻനിർത്തി തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു.

Advertisment

Also Read:ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയത് ട്രംപിന്റെ തന്ത്രം; റഷ്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനെന്ന് വൈറ്റ് ഹൗസ്

ഇന്ത്യയുടെയും ലോകത്തിൻ്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത്.വാഷിങ്‌ടണിൻ്റെ ഇന്ത്യയിലെ പുതിയ സ്ഥാനപതിയെ കുറിച്ച് ചോദിച്ചപ്പോൾ അതിന് കൃതമായ ഒരു മറുപടി നൽകിയില്ല. ഞാൻ വിദേശകാര്യ മന്ത്രിയാണ്. മറ്റ് രാജ്യങ്ങളുടെ സ്ഥാനപതി നിയമനങ്ങള കുറിച്ച് അഭിപ്രായം പറയാൻ താൽപര്യമില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.

Read More: പ്രധാനമന്ത്രി ചൈനയിലേക്ക്; ട്രംപിന്റെ ഇറക്കുമതി തീരൂവയ്ക്കിടയിലെ നിർണായക സന്ദർശനം

S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: