/indian-express-malayalam/media/media_files/2025/08/20/trump-2025-08-20-12-12-09.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: റഷ്യയ്ക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തി യുക്രെയ്‌നിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ ലക്ഷ്യമെന്നും യുഎസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു നീക്കമെന്ന് ലീവിറ്റ് പറഞ്ഞു. 'യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വലിയ തോതിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഉപരോധവും മറ്റു നടപടികളും നിങ്ങൾ കണ്ടതാണ്. യുദ്ധം അവസാനിച്ചു കാണാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,' കരോലിൻ ലീവിറ്റ് പറഞ്ഞു.
VIDEO | Washington DC: Addressing a press briefing, White House press secretary Karoline Leavitt refers to sanctions on india while talking about ending Russia-Ukraine war.
— Press Trust of India (@PTI_News) August 19, 2025
She says, "The President has put tremendous public pressure to bring this war to a close. He has taken… pic.twitter.com/ShZJMTO9oV
Also Read: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകളെ മികച്ചതെന്ന് വിശേഷിപ്പിച്ച നേതാക്കൾ റഷ്യ- യുക്രെയ്ൻ സമാധാന കരാറിനുള്ള സാധ്യതയും സൂചിപ്പിച്ചു.
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, മാക്രോൺ എന്നിവരുൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളും സെലെൻസ്‌കിയെ പിന്തുണച്ച് ചർച്ചകളിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയിരുന്നു. പുടിനെ വിളിച്ചതായും റഷ്യ- യുക്രെയ്ൻ ചർച്ചകൾ നടന്നേക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം, ട്രംപ് പറഞ്ഞു. ഇതിനുശേഷം, അമേരിക്ക ഉൾപ്പെടുന്ന ത്രികക്ഷി യോഗം നടക്കുമെന്നും ട്രംപ് പറഞ്ഞു.
Read More: അനർഹരായ റേഷൻ കാർഡ് ഉടമകളുടെ പട്ടിക പുറത്തിറക്കി കേന്ദ്രം, അവരെ നീക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us