scorecardresearch

പ്രധാനമന്ത്രി ചൈനയിലേക്ക്; ട്രംപിന്റെ ഇറക്കുമതി തീരൂവയ്ക്കിടയിലെ നിർണായക സന്ദർശനം

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്ന് വരെ എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ചൈനയിൽ എത്തുന്നത്

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്ന് വരെ എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ചൈനയിൽ എത്തുന്നത്

author-image
WebDesk
New Update
modi china visit

നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈന, ജപ്പാൻ രാജ്യങ്ങൾ സന്ദർശിക്കും. ടോക്കിയോയിൽ നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടി എന്നിവയുൾപ്പെടെ ഉന്നതതല പരിപാടികളിൽ സംബന്ധിക്കുന്നതിനാണ് മോദിയുടെ സന്ദർശം.

Advertisment

Also Read:നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി

യുഎസിന്റെ തീരുവ ഉപരോധത്തിന്് ഇടയിലെ മോദിയുടെ ചൈന സന്ദർശനം നിർണായകമാണ്. ചൈന-ഇന്ത്യ സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാകാനാണ് സാധ്യത. ഓഗസ്റ്റ് 29-30 തീയതികളിൽ ജപ്പാനിൽ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തും. ജപ്പാനുമായി പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ അടക്ക്ം നിർണായക കരാറുകൾ ഒപ്പുവെക്കും.

Also Read:ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്ന് വരെ എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ചൈനയിൽ എത്തുന്നത്. ചൈനയിലെ ടിയാൻജിനിലാണ്് ഉച്ചകോടി.2017 മുതൽ ഇന്ത്യ എസ്സിഒയിൽ അംഗമാണ്. 

Advertisment

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഈ വർഷം അവസാനം ഇന്ത്യയിലെത്തും. സന്ദർശനത്തിനിടെ ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. എന്നാൽ യാത്രയുടെ അന്തിമ തീയയതി ആയിട്ടില്ലെന്ന് എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Also Read:എന്തു വില കൊടുക്കാനും തയ്യാർ, രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി

ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വ്ളാഡിമർ പുടിനും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. പുടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുമെന്നാണ് സൂചന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ഏർപ്പെടുത്തുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം.

Read More: ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ

Modi China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: