scorecardresearch

Nimisha Priya Case: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
Nimisha Priya New

നിമിഷപ്രിയ

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 25-ന് നടപ്പാക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോള്‍. സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷ പ്രിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Advertisment

Also Read:കോൺഗ്രസ് നേതാവുമായി നടുറോഡിൽ തർക്കം; സുരേഷ് ഗോപിയുടെ മകനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എം പോളിന്റെ വിശദീകരണം. നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ്; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല

Advertisment

നിമിഷ പ്രിയയുടെ വധശിക്ഷ ആവശ്യപ്പെട്ട് തലാലിന്റെ കുടുംബം വീണ്ടും പ്രോസിക്യൂഷനെ സമീപിച്ചതായും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനും, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ കത്ത് തന്നതായും കെ. എ പോള്‍ അവകാശപ്പെട്ടു.

Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തം; നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ

കെ എ പോള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എന്നാണ് അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. അയാളുടെ അവകാശവാദങ്ങള്‍ അനുഭാവപൂര്‍വം കണ്ടാല്‍ മതി എന്നും അദ്ദേഹം മറുപടി നല്‍കി. ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് ന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കും.

Read More: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: