/indian-express-malayalam/media/media_files/2025/08/22/rahul-mamkootathil-2025-08-22-08-57-23.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസി. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാ ആരോപണങ്ങളും പരാതികളും പരിശോധിക്കാനാണ് തീരുമാനം.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുലിനെതിരെ ഇനി നടപടിയുണ്ടാകില്ലെന്നാണ് സൂചന. നിലവിൽ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ട്.
Also Read: യുദ്ധം ഒരു വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോട്: നടി റിനി ആൻ ജോർജ്
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമാരായ അബിൻ വർക്കി, ഒ.ജെ ജനീഷ്, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.
ആരുടെയും ആവശ്യപ്രകാരമല്ലെന്ന് വ്യക്തമാക്കി ഇന്നലെ ഉച്ചയോടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്. കെപിസിസി, എഐസിസി നേതൃത്വവുമായി താൻ സംസാരിച്ചിരുന്നുവെന്നും തൻ്റെ പേര് ഇതുവരെ പരാതിയായി വന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
Also Read: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുന്ന കാലഘട്ടമാണെന്നും താൻ രാജ്യത്തെ നിയമസംഹിതയിൽ വിശ്വസിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. യുവനടി ഉന്നയിച്ച ആരോപണം തനിക്കെതിരെയെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. എഴുത്തുകാരി ഹണി ഭാസ്‌കരിന്റെ ആരോപണങ്ങളും രാഹുൽ നിഷേധിച്ചു. തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടെങ്കിൽ ഹണി നിയമപരമായി മുന്നോട്ടുപോകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്.
Read More: അമിത് ഷാ ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us