scorecardresearch

യുദ്ധം ഒരു വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോട്: നടി റിനി ആൻ ജോർജ്

വ്യക്തിപരമായി പേരു പറഞ്ഞ് അധിക്ഷേപിക്കാനോ ഒരു പാർട്ടിക്കെതിരെ പറയാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടി റിനി ആൻ ജോർജ് പറഞ്ഞു

വ്യക്തിപരമായി പേരു പറഞ്ഞ് അധിക്ഷേപിക്കാനോ ഒരു പാർട്ടിക്കെതിരെ പറയാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടി റിനി ആൻ ജോർജ് പറഞ്ഞു

author-image
WebDesk
New Update
Rini ann george

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: തന്റെ യുദ്ധം ഒരു വ്യക്തിയോടല്ലെന്നും സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണെന്നും നടി റിനി ആൻ ജോർജ്. ആരെയും വ്യക്തിപരമായി പേരു പറഞ്ഞ് അധിക്ഷേപിക്കാനോ ഒരു പാർട്ടിക്കെതിരെ പറയാനോ താൻ ഉദ്ദേശിച്ചിട്ടില്ലാ എന്നും ഒരു പോരാട്ടമാണ് താൻ നടത്തുന്നതെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment

'ആദ്യം ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോൾ എന്നെക്കുറിച്ച് ചില പേരുകൾ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് മനസിലായി, പലരും പരാതികളുമായി വരുന്നുണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്തിട്ടുള്ള ഒരു കാര്യമല്ല എന്നുള്ളത് കൃത്യമായിട്ട് മനസിലായി. ഞാനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല. കാരണം എന്‍റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് എൻറെ വിഷയം,' റിനി പറഞ്ഞു.

Also Read: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ

യുവനേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ രൂക്ഷ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് റിനി ആൻ നേരത്തെ പ്രതികരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി വ്യക്തമാക്കി. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. കൂടുതൽ ആക്രമണം ഉണ്ടായാൽ അത് ആ വ്യക്തിക്ക് തന്നെ ദോഷമാകും. ഇപ്പോൾ പേര് വെളിപ്പെടുത്താൻ താൻ ഒരുക്കമല്ല. കൂടുതൽ ആലോചിച്ചതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും"- റിനി ആൻ ജോർജ് പറഞ്ഞു. 

Advertisment

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തം; നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ

അതേസമയം, യുവനടി ഉന്നയിച്ച ആരോപണം തനിക്കെതിരെയെന്ന് കരുതുന്നില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. യുവനടി തൻ്റെ അടുത്ത സുഹൃത്താണെന്നും ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്നും രാഹുൽ മാധ്യമങ്ങളെ അറിയിച്ചു.

Read More:യുവനടിയുടെ ആരോപണം; മുഖം നോക്കാതെ നടപടിയെടുക്കും: വിഡി സതീശൻ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: