/indian-express-malayalam/media/media_files/2025/07/27/vd-satheesan-2025-07-27-17-16-26.jpg)
വിഡി സതീശൻ
Rini Ann George Reveals: തിരുവനന്തപുരം: യുവ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ യുവ നടി ഉന്നയിച്ച ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരോപണത്തെ ഗൗരവ്വമായി കാണുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കും- വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം: റിനി ആൻ ജോർജ്
വ്യക്തിപരമായി ഇത് സംബന്ധിച്ച് ആരും പരാതി തന്റെ മുമ്പിൽ നൽകിയിട്ടില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. പരാതി ഇന്നലെയാണ് തന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഗൗരവ്വമുള്ള പരാതി വരുമ്പോൾ ഗൗരവ്വമായി തന്നെ അന്വേഷിക്കും. താൻ തന്നെ നടപടിയ്ക്ക് മുൻകൈ എടുക്കുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു.
Also Read:യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി
താൻ മകളെ പോലെ കാണുന്ന പെൺകുട്ടിയാണ് പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ ഒരച്ഛൻ എന്ത് നിലപാട് സ്വീകരികുമോ അത് താൻ സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസിലെ എല്ലാ യുവാക്കളെയും താൻ പ്രോത്സാഹിപ്പിക്കാറുണ്ട്. വിഷയത്തിൽ ആരോപണ വിധേയനായ ആൾക്ക് പറയാനുള്ളത് കൂടി കേട്ട് സംഘടനാപരമായ നടപടി സ്വീകരിക്കും. ഈ വിഷയത്തിൽ താൻ ആരെയും സംരക്ഷിക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
Also Read:ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനം; കാണാതായ ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
യുവനേതാവ് അശ്‌ളീല സന്ദേശമയച്ചെന്നാണ് റിനിയുടെ ആരോപണം. മുന്നറിയിപ്പ് നൽകിയിട്ടും തുടർന്നുവെന്നും പാർട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണത്തിൽ പറയുന്നു. പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റിനി ആൻ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
'ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങൾ, കുറച്ച് അടുപ്പമായെന്ന് തോന്നിയാൽ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിത്' അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു. ആരോപണം ഉന്നയിച്ചതിന് ശേഷം താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് നടി പറഞ്ഞു.
യുവനടി ഉന്നയിച്ച ആരോപണം തനിക്കെതിരെയെന്ന് കരുതുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങോളോട് പറഞ്ഞു. യുവനടി തൻ്റെ അടുത്ത സുഹൃത്താണ്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നു എന്നും രാഹുൽ മാധ്യമങ്ങളെ അറിയിച്ചു.
Read More:മുന്നറിയിപ്പുകൾ ഇല്ല; സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്ക് മാത്രം സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us