scorecardresearch

അമിത് ഷാ ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം

എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും

എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും

author-image
WebDesk
New Update
Amit Shah

ചിത്രം: എക്സ്

Amith Sha Kerala Visit Updates: കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രിയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇന്നു രാവിലെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. 

Advertisment

Also Read: നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ നിയന്ത്രണമുണ്ടാകും. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്‌ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജങ്‌ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

അമിത് ഷായുടെ സന്ദർശനത്തിൻറെ ഭാഗമായി കൊച്ചിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളടക്കം ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചര്‍ച്ചയാകുമെന്നാണ് വിവരം. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Read More: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

Kerala Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: