scorecardresearch

നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന

ഇന്ത്യയുടെയും ചൈനയുടെയും ഐക്യം ലോകത്തിനാകെ ഗുണം ചെയ്യുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ് പറഞ്ഞു

ഇന്ത്യയുടെയും ചൈനയുടെയും ഐക്യം ലോകത്തിനാകെ ഗുണം ചെയ്യുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ് പറഞ്ഞു

author-image
WebDesk
New Update
Chinese envoy Xu Feihong

ഷു ഫെഹോങ് (Express Photo)

ഡൽഹി: ഇന്ത്യക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടികളെ ശക്തമായി എതിർക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ്. നിശബ്ദരാകുന്നും വിട്ടുവീഴ്ചയ്ക്കു വഴങ്ങുന്നതും ഭീഷണിപ്പെടുത്തുന്നവരെ ധൈര്യപ്പെടുത്തുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഡൽഹി ആസ്ഥാനമായുള്ള ചിന്തൻ റിസർച്ച് ഫൗണ്ടേഷനും സെന്റർ ഫോർ ഗ്ലോബൽ ഇന്ത്യ ഇൻസൈറ്റ്‌സും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷു ഫെഹോങ്. ആധിപത്യത്തിന്റെയും സംരക്ഷണവാദത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെയും കാലത്ത്, തുല്യവും ക്രമബദ്ധവുമായ ഒരു ബഹുധ്രുവ ലോകം പ്രോത്സാഹിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഗം പറഞ്ഞു.

'സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് അമേരിക്ക വളരെക്കാലമായി ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്ന് അമിതമായ വില ആവശ്യപ്പെടാൻ താരിഫുകളെ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണ്. ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. കൂടുതൽ ചുമത്തുമെന്നും ഭീഷണിയുണ്ട്. ചൈന ഇതിനെ ശക്തമായി എതിർക്കുന്നു. കാരണം നിശബ്ദതയും വിട്ടുവീഴ്ചയും ഭീഷണിപ്പെടുത്തുന്നവരെ ധൈര്യപ്പെടുത്തുകയേയുള്ളൂ,' അംബാസഡർ പറഞ്ഞു.

Also Read: ജിഎസ്‌ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കും

Advertisment

ഇന്ത്യ-ചൈന ഐക്യം ലോകത്തിനാകെ ഗുണം ചെയ്യുമെന്നും ഗ്ലോബൽ സൗത്തിന്റെ മുൻനിരയിലുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയും ബ്രിക്‌സ്, എസ്‌സി‌ഒ, ജി 20 തുടങ്ങിയ ബഹുമുഖ സംവിധാനങ്ങളിലെ പ്രധാന അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 'വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനും നേതൃത്വം വഹിക്കാനുമുള്ള ഉത്തരവാദിത്തം ചൈനയ്ക്കും ഇന്ത്യയ്ക്കും ഉണ്ട്. ചൈനയും ഇന്ത്യയും കൈകോർക്കുമ്പോൾ അന്താരാഷ്ട്ര ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണത്തിനും വികസനത്തിനും വളർച്ചയ്ക്കും വലിയ പ്രതീക്ഷയുണ്ട്.'

Also Read:ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 25 കേസുകൾ

ഇന്ത്യൻ ഉൽപ്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയും സംശയം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ചൈനയുടെയും ഇന്ത്യയുടെയും നേതാക്കൾ തമ്മിൽ നടന്ന കസാൻ കൂടിക്കാഴ്ചയ്ക്കു ശേഷം, ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുകയും വികസിക്കുകയും ചെയ്തുവെന്നും വിവിധ മേഖലകളിലും തലങ്ങളിലുമുള്ള കൈമാറ്റങ്ങളും സഹകരണവും ക്രമേണ പുനരാരംഭിച്ചുവെന്നും നല്ല നിരവധി ഫലങ്ങൾ കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More:വികസിത് ഭാരത്‌ സമിതി; അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും

India China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: