/indian-express-malayalam/media/media_files/2025/08/21/gst-2025-08-21-18-28-46.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ജിഎസ്‌ടി പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര നിർദ്ദേശത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം. 12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും സ്ലാബുകൾ ഒഴിവാക്കാനും, 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകളായി നികുതി ഏകീകരിക്കാനുമുള്ള കേന്ദ്ര നിർദ്ദേശം അംഗീകരിച്ചതായി ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചു. ജിഎസ്‌ടി കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്‌ടി നിരക്കുകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ ജിഎസ്‌ടി ഘടന പരിഷ്കരിക്കുമെന്നും ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Also Read: ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 25 കേസുകൾ
#WATCH | On Group of Ministers meeting with Union FM Nirmala Sitharaman, Bihar Deputy CM Samrat Choudhary says, "...We have supported the two proposals by the Govt of india, of scrapping GST slabs of 12% and 28%."
— ANI (@ANI) August 21, 2025
"Everyone made suggestions over the proposals made by the Centre.… pic.twitter.com/kmJajhFO94
ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്ക് നികുതി ചുമത്തരുതെന്ന് മന്ത്രിതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ വ്യക്തികൾക്കും ഈ പോളിസികളിൽ നിന്ന് ജിഎസ്‌ടി നീക്കം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇളവിനായി വ്യക്തമായ മാർഗം സൃഷ്ടിച്ചിട്ടുണ്ടെന്നും നിലവിലെ 18% നികുതിയിൽ നിന്ന് വലിയ ആശ്വാസമാകുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.
Also Read: ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു
സാമ്രാട്ട് ചൗധരി അധ്യക്ഷനായ സമിതിയിൽ, ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ്, പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കേരളത്തിന്റെ ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരാണ് അംഗങ്ങൾ. ധനകാര്യ മന്ത്രാലയത്തിന്റെ വിശദമായ നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരുന്നു പരിഷ്കരണത്തിൽ ധാരണയിലെത്തിയത്.
Read More: വികസിത് ഭാരത് സമിതി; അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.