scorecardresearch

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 25 കേസുകൾ

രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായി കഴിഞ്ഞു.ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്

രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായി കഴിഞ്ഞു.ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്

author-image
WebDesk
New Update
Bomb Threat delhi

ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകളിൽ പോലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുന്നു

ന്യൂഡൽഹി:ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്കൂളുകൾക്ക് ഇന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.

Also Read:ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു

Advertisment

രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായി കഴിഞ്ഞു.ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്. ഡൽഹി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ, ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Also Read:ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.

Also Read:പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം

Advertisment

വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) വഴിയാണ് ഇത്തരം സന്ദേശങ്ങൾ വരുന്നതും ഇവ അയ്ക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിലെ പ്രധാന ബുദ്ധിമുട്ട് ഇതാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് 25 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം പരീക്ഷ ഒഴിവാക്കാൻ ഒരു കുട്ടി ഇത്തരത്തിലുള്ള ഭീഷണി സന്ദേശം അയ്ച്ചിരുന്നു. വിപിഎൻ ഇല്ലാതെ അയച്ചതിനാലാണ് ഇത് വേഗത്തിൽ കണ്ടെത്താൻ പോലീസിന് സാധിച്ചത്.

Read More:ലിപുലേഖ ചുരം വഴിയുള്ള വ്യാപരത്തിലെ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ

Bomb Threat Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: