/indian-express-malayalam/media/media_files/2025/08/21/vazhoor-soman-mla-passed-away-2025-08-21-17-50-58.jpg)
വാഴൂർ സോമൻ (ചിത്രം: ഫേസ്ബുക്ക്)
Vazhoor Soman MLA Passed Away: തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72-ാം വയസ്സിലാണ് അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നാണ് റിപ്പോർട്ട്.
മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കൾ ആശുപത്രിയില്‍ എത്തിയിരുന്നു.
കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ച അദ്ദേഹം സിപിഐയുടെ തൊഴിലാളി സംഘടനയിലെ സമുന്നത നേതാവായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവുകയും പിന്നീട് ഇടുക്കിയിലെ പീരുമേട്ടിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തുകയുമായിരുന്നു. കോൺഗ്രസിന്റെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.
വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബിന്ദു ആണ് ഭാര്യ. അഡ്വ. സോബിൻ, അഡ്വ. സോബിത്ത് എന്നിവരാണ് മക്കൾ. മൃതശരീരം സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചശേഷം രാത്രി എട്ടോടെ വണ്ടിപ്പെരിയാറിലെ വസതിയിലേക്ക് കൊണ്ടുപോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us