/indian-express-malayalam/media/media_files/2025/08/22/madhav-suresh-2025-08-22-12-17-46.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിരുവനന്തപുരം: കെപിസിസി അംഗം വിനോദ് കൃഷ്ണയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും തമ്മിൽ നടുറോഡിൽ തർക്കം. വാഹനം മാറ്റുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തുവെച്ചായിരുന്നു സംഭവം.
ഇരുവരും തമ്മിൽ 15 മിനിറ്റോളം നടുറോഡിൽ തർക്കമുണ്ടായതായാണ് വിവരം. മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. തുടർന്ന് മാധവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ വിട്ടയക്കുകയും ചെയ്തു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ്; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല
മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലാത്തതിനെ തുടർന്ന് കേസെടുക്കാതെ ഇരുവരെയും പൊലീസ് വിട്ടയക്കുകയായിരുന്നു എന്നാണ് വിവരം. വിനോദ് ആദ്യം രേഖാമൂലം പരാതി നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഇരുവരും തമ്മിൽ ധാരണയിലെത്തുകയായിരുന്നു.
Also Read: 'ജമ്മു റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറിക്കും'; പ്രാവിന്‍റെ കാലില്‍ ഭീഷണി സന്ദേശം
അതേസമയം, മാധവ് സുരേഷിന്റെ ഭാഗത്തു നിന്നാണ് പ്രകോപനമുണ്ടായതെന്ന് വിനോദ് കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. 'യഥാർഥ്യമെന്താണെന്ന് തിരക്കാതെ സംഭവത്തിന്റെ പകുതി മാത്രമാണ് മാധ്യമങ്ങൾ നൽകിയതെന്ന്', സംഭവിത്തിനു പിന്നാലെ മാധവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടം; വിദേശ ട്രക്ക് ഡ്രൈവർമാർക്കുള്ള വിസ നിർത്തലാക്കി യുഎസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us