scorecardresearch

ധർമ്മസ്ഥല കേസ്: വെളിപ്പെടുത്തലുകൾ വ്യാജം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ശുചീകരണ തൊഴിലാളി നടത്തിയത് വ്യാജ വെളിപ്പെടുത്തലുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്

ശുചീകരണ തൊഴിലാളി നടത്തിയത് വ്യാജ വെളിപ്പെടുത്തലുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്

author-image
WebDesk
New Update
Dharmasthala

ഫയൽ ചിത്രം

ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറസ്റ്റ് സ്ഥിരീകരിച്ചു. അതേസമയം, ശുചീകരണ തൊഴിലാളിയുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

Advertisment

Also Read: ട്രംപിന്റെ വിശ്വസ്തൻ, സെർജിയോ ​ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ

ശുചീകരണ തൊഴിലാളി നടത്തിയത് വ്യാജ വെളിപ്പെടുത്തലുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടിയായ ബിജെപി നിർദേശിച്ചതിന് മുന്നോടിയായാണ് അറസ്റ്റ്.

Also Read: പ്രധാനമന്ത്രി ചൈനയിലേക്ക്; ട്രംപിന്റെ ഇറക്കുമതി തീരൂവയ്ക്കിടയിലെ നിർണായക സന്ദർശനം

Advertisment

ധർമ്മസ്ഥലയിൽ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ വിവിധ ഇടങ്ങളിൽ തന്നെ  ഭീഷണിപ്പെടുത്തി നിരവധി മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിച്ചുവെന്നാണ് ഇയാൾ ആരോപിച്ചത്. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.

Also Read: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി

ജൂലൈ 19 ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തി. രണ്ട് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി, മനുഷ്യ ഡിഎൻഎയുടെ സാന്നിധ്യം പരിശോധിക്കാൻ എല്ലാ സ്ഥലങ്ങളിൽ നിന്നും മണ്ണ് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾക്കായുള്ള രണ്ടാഴ്ച നീണ്ടുനിന്ന തിരച്ചിലിന് ശേഷം, കാര്യമായ ഫലമൊന്നും ലഭിക്കാത്തതിനാൽ തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

Read More: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: