/indian-express-malayalam/media/media_files/2025/08/23/sergio-gor-2025-08-23-08-35-15.jpg)
സെർജിയോ ഗോർ
വാഷിങ്ടൺ: സെർജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനുപിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹര്യത്തിലാണ് പുതിയ അംബാസഡറുടെ നിയമനം. ട്രംപിന്റെ അടുത്ത സുഹൃത്തും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനൊപ്പം ഉണ്ടായിരുന്ന ആളാണ് 38 കാരനായ സെർജിയോ ഗോർ.
Also Read: പ്രധാനമന്ത്രി ചൈനയിലേക്ക്; ട്രംപിന്റെ ഇറക്കുമതി തീരൂവയ്ക്കിടയിലെ നിർണായക സന്ദർശനം
ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ​ഗോറിന് നൽകിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള മേഖലയിൽ അമേരിക്കൻ അജണ്ട നടപ്പിലാക്കാൻ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ തന്നെ അംബാസഡറായി നിയമിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് കുറിച്ചത്.
Also Read: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി
സെർജിയോ ​ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക്-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോർ വളരെക്കാലമായി തന്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് പറഞ്ഞിരുന്നു. ജനുവരിയിൽ എറിക് ഗാർസെറ്റി ഒഴിഞ്ഞ ശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Also Read: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ
നിലവിൽ വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറാണ് ഗോർ. അതേസമയം, ട്രംപ് നാമനിർദേശം ചെയ്തെങ്കിലും യുഎസ് കോൺഗ്രസ് കൂടി ഗോറിന്റെ നിയമനം അംഗീകരിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് അംഗീകരിക്കുന്നതുവരെ ഗോർ വൈറ്റ് ഹൗസിൽ തൽസ്ഥാനത്ത് തുടരും.
Also Read: എന്തു വില കൊടുക്കാനും തയ്യാർ, രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.