/indian-express-malayalam/media/media_files/D5BUmtEDQ0OTGO1xcN6S.jpg)
ഫൊട്ടോ-Facebook/@JayantRLD
ഉത്തർപ്രദേശിലെ സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയുമായി (എസ്‌പി) ഇതുവരെ സമവായത്തിലെത്താത്ത സാഹചര്യത്തിൽ, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) വരും ദിവസങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ചേരുമെന്ന് സൂചന. നാല് ലോക്‌സഭാ മണ്ഡലങ്ങളും ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സംസ്ഥാന മന്ത്രിസ്ഥാനവുമാണ് ആർ എൽ ഡിക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നാണ് പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ എക്സ്പ്രസിന് നൽകിയ വിവരം.
കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്‌പി) സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സമയത്ത് ആർഎൽഡി മറുകണ്ടം ചാടിയാൽ, യുപിയിൽ ഇന്ത്യൻ സഖ്യത്തിന് അത് വലിയ തിരിച്ചടിയാകും. “ഞങ്ങളും ബിജെപിയും തമ്മിലുള്ള കാര്യങ്ങൾ ഏതാണ്ട് അന്തിമമായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം, ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ.” ഒരു മുതിർന്ന ആർഎൽഡി നേതാവ് പറഞ്ഞു,
ഒരു ആർഎൽഡി നേതാവ് സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങളും നൽകി. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഞങ്ങൾക്ക് നാല് സീറ്റും ഒരു കേന്ദ്ര മന്ത്രിയും യുപിയിൽ രണ്ട് സംസ്ഥാന മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്യുന്നു. ചില സീറ്റുകൾ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കും. അവർ ഞങ്ങൾക്ക് നൽകാൻ വിസമ്മതിക്കുന്ന സീറ്റുകളിലൊന്നാണ് മുസാഫർനഗർ. അതും വർക്ക് ഔട്ട് ചെയ്യും- നേതാവ് പറഞ്ഞു. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ 2014 മുതൽ മുസാഫർനഗറിനെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നു.
ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ബിജെപി വൃത്തങ്ങളും സ്ഥിരീകരിച്ചു. ഡൽഹിയിലെ ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു, “ഞങ്ങളുടെ പാർട്ടി അവർക്ക് ബാഗ്പത്, മഥുര, ഹത്രാസ്, അംരോഹ എന്നിവ വാഗ്ദാനം ചെയ്യുന്നു. മുസഫർനഗറും കൈരാനയും അവർക്ക് നൽകാൻ പാർട്ടി നേതൃത്വം വിസമ്മതിച്ചു. പകരം ഞങ്ങൾ ബിജ്‌നോറും സഹാറൻപൂരും വാഗ്ദാനം ചെയ്യുന്നു.
ആർഎൽഡി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചാൽ അത് യുപിയിൽ സഖ്യത്തെ കൂടുതൽ ദുർബലമാക്കും. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ആർഎൽഡിക്ക് ഏഴ് മണ്ഡലങ്ങൾ അനുവദിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാർട്ടിക്ക് ഏതൊക്കെ മണ്ഡലങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആർ എൽ ഡി അണികളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.
മുസാഫർനഗർ, മീററ്റ്, ബിജ്‌നോർ, അംറോഹ എന്നിവിടങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ ആർഎൽഡിക്ക് ബാഗ്പത്, കൈരാന, മഥുര, ഹത്രാസ്, ഫത്തേപൂർ സിക്രി എന്നിവ ലഭിക്കുമെന്ന് എസ്പി ഉൾപ്പടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ എസ്പിയുടെ നേതാക്കൾ ഈ ഏഴ് സീറ്റുകളിൽ ചിലത് അവരുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങളുണ്ടെന്ന് ആർഎൽഡി നേതാക്കൾ പറഞ്ഞു. എസ്പി എംഎൽഎ നഹിദ് ഹസന്റെ സഹോദരി ഇഖ്റ ഹസനെ മത്സരിപ്പിക്കാൻ എസ്പി ആഗ്രഹിച്ചിരുന്ന കൈരാനയും ഈ സീറ്റുകളിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച വാരാണസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, എസ്പി-ആർഎൽഡി പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ച് അഖിലേഷ് വ്യക്തമായ ഉത്തരം നൽകിയില്ല. പാർട്ടികളെ എങ്ങനെ തകർക്കണമെന്നും എപ്പോൾ ആരെ എടുക്കണമെന്നും ബിജെപിക്ക് അറിയാം. ബി.ജെ.പിക്ക് വഞ്ചിക്കാൻ അറിയാം. ഇക്കഴിഞ്ഞ ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതെങ്ങനെയെന്ന് നിങ്ങൾ കണ്ടതാണ്. പാർട്ടികളെ വിലക്കെടുക്കാൻ ബിജെപിക്ക് അറിയാം. ബിജെപി ഏറ്റവും വലിയ കക്ഷിയായി മാറിയത് യാദൃച്ഛികമല്ല. ഇഡി, സിബിഐ, ഐടി വകുപ്പ് എന്നിവയെ എവിടേക്കാണ് അയയ്ക്കേണ്ടതെന്ന് അവർക്കറിയാം, ”അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ആർഎൽഡി നേതാക്കൾ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടയിൽ, എസ്പിയുടെ പിന്തുണയോടെ 2022ൽ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട എന്നാൽ എൻ ഡി എ ബന്ധം സംബന്ധിച്ച് ആർഎൽഡി മേധാവി ജയന്ത് ചൗധരി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read More
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
- '10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്
- 'ഒബിസി ആണെന്ന് മോദി പറയുന്നത് പച്ചക്കള്ളം'; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
- ശരദ് പവാർ പക്ഷ എൻ സി പിക്ക് പുതിയ പേരനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'നിങ്ങൾക്ക് എന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us