scorecardresearch

പപ്പു യാദവിന്റെ പൂർണിയയിൽ ഉടക്കി ആർജെഡി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ

മുൻ മന്ത്രിയും റുപൗലി എംഎൽഎയുമായ ബീമാ ഭാരതിയെ പൂർണിയയിൽ മത്സരിപ്പിക്കാനുള്ള ആർജെഡി നീക്കമാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്

മുൻ മന്ത്രിയും റുപൗലി എംഎൽഎയുമായ ബീമാ ഭാരതിയെ പൂർണിയയിൽ മത്സരിപ്പിക്കാനുള്ള ആർജെഡി നീക്കമാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്

author-image
WebDesk
New Update
Pappu

പപ്പു യാദവ് (Facebook/Jan Adhikar Party)

പാട്ന: ബിഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. പൂർണിയ സീറ്റുമായി ബന്ധപ്പെട്ടാണ് ഇരു പാർട്ടികളും തമ്മിൽ തർക്കം തുടരുന്നത്. അടുത്തിടെ തന്റെ ജൻ അധികാർ പാർട്ടിയെ (ജെഎപി) കോൺഗ്രസിൽ ലയിപ്പിച്ച മുൻ എംപി പപ്പു യാദവ് പൂർണിയ തന്നെ വേണമെന്ന പിടിവാശിയിലാണ്. അതേസമയം മുൻ മന്ത്രിയും റുപൗലി എംഎൽഎയുമായ ബീമാ ഭാരതിയെ ഇവിടെ നിന്നും മത്സരിപ്പിക്കാനുള്ള ആർജെഡി നീക്കമാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. 

Advertisment

പൂർണിയയിൽ നിന്ന് മത്സരിക്കുമെന്ന വ്യവസ്ഥയിലാണ് ഭാരതി അടുത്തിടെ ആർജെഡിയിൽ ചേർന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം മൂന്ന് ഇടത് പാർട്ടികൾ അഞ്ച് സീറ്റിൽ മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. പൂർണിയ ഉൾപ്പെടെ ഒമ്പത് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 

പപ്പു യാദവിന്റെ ഭാര്യ രഞ്ജീത് രഞ്ജൻ കോൺഗ്രസ് രാജ്യസഭാ എംപിയാണ്. താൻ പൂർണിയയിൽ നിന്ന് മാത്രമേ മത്സരിക്കൂ എന്നാണ് പപ്പു യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.  “ഞാൻ ഈ സീറ്റിനെ പ്രതിനിധീകരിക്കുകയും അവിടുത്തെ ജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉന്നത കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ട്...എനിക്ക് എന്റെ ശരീരം ഉപേക്ഷിക്കാം, പക്ഷേ പൂർണിയയെ ഉപേക്ഷിക്കാൻ കഴിയില്ല,” യാദവ് പറഞ്ഞു, അതേ സമയം പപ്പു യാദവിന് ബീഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗിന്റെ പിന്തുണയില്ല എന്നാണ് വിവരം.  എന്നാൽ പൂർണിയയിൽ മത്സരിക്കാനുള്ള യാദവിന്റെ നീക്കത്തിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പിന്തുണയുണ്ടെന്നാണ് വിവരം. 

“സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചർച്ചകൾ പപ്പു യാദവിന്റെ കാര്യത്തിലും കുറഞ്ഞത് ഒമ്പത് സീറ്റുകൾ വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിലുമുള്ള തർക്കത്തിലാണ്. ഞങ്ങൾ അത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ പപ്പു യാദവിന് മധേപുര അല്ലെങ്കിൽ സുപോൾ സീറ്റ് വാഗ്ദാനം ചെയ്യുന്നു. പപ്പു യാദവിന് പൂർണിയ നേടാനായാൽ, ഇബിസി ഗംഗോതയായ ബീമാ ഭാരതിയോട് ഭഗൽപൂരിൽ നിന്ന് ജെഡി (യു) സിറ്റിംഗ് എംപിയുമായ അജയ് മണ്ഡലിനെതിരെ മത്സരിക്കാൻ ആവശ്യപ്പെടാമെന്നാണ് ആലോചിക്കുന്നത്" ഒരു ആർജെഡി നേതാവ് പറഞ്ഞു: 

Advertisment

സസാരാം, കിഷൻഗഞ്ച്, കതിഹാർ, മോത്തിഹാരി, വെസ്റ്റ് ചമ്പാരൻ, മുസാഫർപൂർ, പട്‌ന സാഹിബ്, സുപൗൾ, ഭഗൽപൂർ എന്നീ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.  സിപിഐ (എംഎൽ) കാരക്കാട്ട്, അറ, നളന്ദ, സിപിഐ (മാർക്സിസ്റ്റ്) ഖഗാരിയ എന്നിവിടങ്ങളിൽ മത്സരിച്ചേക്കും. ബെഗുസരായ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Read More

Congress Rjd

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: