/indian-express-malayalam/media/media_files/2024/10/18/8WDygdhmN71Sqnnn4Vd5.jpg)
ആർബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്
മുംബൈ: റിസർവ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം ഇന്ന്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്ക് കുറച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന പ്രതീക്ഷയിലാണ് വിപണി. ശക്തികാന്ത ദാസിന് ശേഷം ആർബിഐ ഗവർണയായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്.
റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെയെങ്കിലും കുറവ് വരുത്തിയേക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ ധന നയ യോഗമാണിത്. ആദായ നികുതിയിൽ നൽകിയ വമ്പൻ ഇളവിന് ശേഷം റിപ്പോ കൂടി കുറയ്ക്കുകയാണെങ്കിൽ സാധാരണക്കാരുടെ വായ്പ ചെലവ് കുറയും.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിർത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു.
Read More
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
- ലക്ഷങ്ങൾ കടമെടുത്തുപോയവർ വെറും കൈയ്യോടെ നാട്ടിലേക്ക്... യുഎസിൽ നിന്നും തിരിച്ചയച്ചവരിൽ വിവാഹത്തിനെത്തിയ യുവതിയും
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.