scorecardresearch

വ്യവസ്ഥാ ലംഘനം; ഉപഭോക്തൃ അക്കൗണ്ടിൽ നിക്ഷേപം സ്വീകരിക്കുന്നതിൽ 'പേടിഎം'നെ വിലക്കി ആർബിഐ

ഉപഭോക്താക്കൾ അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നതിനെകുറിച്ചും വിനിയോഗിക്കുന്നതിനെകുറിച്ചും ആർബിഐ പരാമർശിച്ചു

ഉപഭോക്താക്കൾ അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നതിനെകുറിച്ചും വിനിയോഗിക്കുന്നതിനെകുറിച്ചും ആർബിഐ പരാമർശിച്ചു

author-image
WebDesk
New Update
paytm, paytm app, പേടിഎം, paytm app google play store, ഗൂഗിൾ പ്ലേ സ്റ്റോർ, google play store, paytm removed, paytm removed removed from play store, paytm app deleted, paytm app google play store, play store paytm app, paytm news, paytm google play store, paytm app news, paytm latest news

2017 മെയ് 23 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പേടിഎം പെട്ടന്നാണ് ജനപ്രീതി നേടിയത്

ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെ വിലക്കി റിസർവ് ബാങ്ക് (ആർബിഐ). സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി.

Advertisment

നിരന്തരമായ വ്യവസ്താലംഘനവും മെറ്റീരിയൽ സൂപ്രവൈസറി പ്രശ്നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടർന്നുള്ള മേൽനോട്ട നടപടികൾ ആവശ്യമാണെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ, പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന്, യാതൊരു നിയന്ത്രണവുമില്ലാതെ അനുവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെയും പേടിഎം പേയ്‌മെൻ്റ് സർവീസസ് ലിമിറ്റഡിൻ്റെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29ന് മുൻപ്, എത്രയും പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2017 മെയ് 23 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പേടിഎം വളരെ പെട്ടന്നാണ് ജനപ്രീതി നേടിയത്. രാജ്യത്ത് വലിയ ഒരു വിഭാഗം ഉപയോക്താക്കൾ പണമിടപാടുകൾക്കായി പേടിഎം ആശ്രയിക്കുന്നുണ്ട്.

Advertisment

Read More:

Paytm Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: