scorecardresearch

സാധാരണക്കാരന്റെ വാഹന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ രത്തൻ ടാറ്റ

സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്‌സ് യാഥാർത്ഥ്യമാക്കിയത്

സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്‌സ് യാഥാർത്ഥ്യമാക്കിയത്

author-image
WebDesk
New Update
rathan tata7

നാനോയുടെ ലോഞ്ചിങ് വേളയിൽ രത്തൻ ടാറ്റ

കൊച്ചി: ആഡംബരത്തിന്റെ അവസാന വാക്കുകളായ കാറുകൾ ഇന്ത്യൻ വിപണിലേക്കെത്തിക്കുന്നതിനൊപ്പം സാധാരണക്കാരുടെ വാഹന സ്വപ്‌നങ്ങളെയും യാഥാർഥ്യമാക്കിയ വ്യക്തിയാണ് ചൊവ്വാഴ്ച വിടവാങ്ങിയ രത്തൻ ടാറ്റ. സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കാർ അതായിരുന്നു ടാറ്റ നാനോ എന്ന പേരിൽ ടാറ്റ മോട്ടോഴ്‌സ് യാഥാർത്ഥ്യമാക്കിയത്. നാനോ പുറത്തിറങ്ങിയപ്പോൾ ലഭിച്ച ജനപ്രീതി ടാറ്റയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്. 

Advertisment

ഇന്ത്യൻ നിരത്തുകളിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ എന്നതായിരുന്നു രത്തൻ ടാറ്റയുടെ സ്വപ്നം. അത് യാഥാർത്ഥ്യമായപ്പോൾ നാനോയ്ക്കായി വിപണയിൽ തിരക്കേറി. രത്തൻ ടാറ്റയുടെ സ്വപ്ന കാറായി ടാറ്റ നാനോയെ ടാറ്റ മോട്ടോഴ്സ് കൊണ്ടുവന്നത് ഒരുലക്ഷം രൂപ വിലയിലാണ്.

rathan tata

ഇരു ചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കണാൻ ഇടയായതാണ് രത്തൻ ടാറ്റയെ നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത് സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന കാർ അതായിരുന്നു രത്തൻ ടാറ്റ ലക്ഷ്യമാക്കിയിരുന്നത്. ടാറ്റ ഇപ്പോഴും നിരവധി വാഹനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും നാനോയെ ജനപ്രീതിയിൽ മുന്നിലാണ്.രത്തൻ ടാറ്റയ്ക്കും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്. അദ്ദേഹം നാനോയിൽ വന്നിറങ്ങുന്നതും സഞ്ചരിക്കുന്നതും കണ്ട് അമ്പരന്നവർ വരെയുണ്ട്.



2008 ൽ വിഖ്യാത കാർ കമ്പനിയായ ഫോഡിന്റെ ജാഗ്വർ, ലാൻഡ് ലോവർ എന്നീ വിഭാഗങ്ങൾ ടാറ്റ ഏറ്റെടുക്കുന്നതോടെയാണ് ആഡംബര കാർ വിപണിയിലേക്ക് ടാറ്റ കടക്കുന്നത്. നൂതന സാങ്കേതിക വിദ്യയിലും ഇന്ത്യൻ റോഡുകൾക്ക് പാകമാകുന്ന തരത്തിലുമുള്ള ഇവയെ ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ചത്. ടാറ്റയുടെ ട്രക്ക്, ബസ് ഉൾപ്പടെയുള്ള ഭാരം കൂടിയ വാഹങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോലും വലിയ ജനപ്രീതിയുണ്ട്. 

Advertisment

Read More

Ratan Tata Tata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: