/indian-express-malayalam/media/media_files/uploads/2019/12/Hemant-Soren.jpg)
ഫയൽ ചിത്രം
ഭൂമി കുംഭകോണ കേസിൽ ഇ ഡി കസ്റ്റയിലെടുത്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ റാഞ്ചി കോടതി ഉത്തരവിട്ടു. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറന്റെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി നൽകിയത്. നേരത്തേ ഹേമന്ത് സോറന്റെ അപേക്ഷയിൽ ജാർഖണ്ഡ് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു.
ഭൂമി ഇടപാടിലെ അഴിമതി ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ജനുവരി 31 നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് പിഎംഎൽഎ കോടതി സോറനെ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇ ഡി സോറന്റെ ഡൽഹിയിലെ വസതിയിൽ തിരച്ചിൽ നടത്തുന്നത് മുതൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷമെന്ന് ആരോപിച്ച് ജെ എം എം രംഗത്തെത്തിയിരുന്നു. എന്നാൽ ഝാർഖണ്ഡിലെ ഭൂമിയുടെ ഉടമസ്ഥാവകാശം മാഫിയ അനധികൃതമായി മാറ്റുന്ന വൻ റാക്കറ്റുമായി" ബന്ധപ്പെട്ടതാണ് അന്വേഷണമെന്നാണ് ഇഡി നൽകുന്ന വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) സോറന്റെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരെ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തന്നെ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്റെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. പകരം, അധികാരപരിധിയിലുള്ള ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി സോറനോട് നിർദ്ദേശിച്ചത്.
അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് ഹേമന്ത് സോറൻ സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് ഹേമന്ത് സോറന്റെ അടുത്ത അനുയായിയായ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കാൻ ജെഎംഎം തീരുമാനിക്കുകയും രണ്ട് ദിവസം നീണ്ട നാടകീയതയ്ക്കൊടുവിൽ ചമ്പായ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും കഴിഞ്ഞ ദിവസം ചമ്പായ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.
Read More
- 'നിങ്ങൾക്ക് എന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us