scorecardresearch

'കൊറോണ കിറ്റ്': പതഞ്ജലി ലൈസൻസ് നേടിയത് കോവിഡ് മരുന്നിനല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ

കൊറോണ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അപേക്ഷയിൽ ഒന്നും തന്നെയുണ്ടായിരിന്നില്ലെന്ന് ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി പറഞ്ഞു

കൊറോണ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അപേക്ഷയിൽ ഒന്നും തന്നെയുണ്ടായിരിന്നില്ലെന്ന് ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Coronavirus, Coronavirus vaccine, Coronavirus ayurveda vaccine, Coronavirus vaccine update, Coronavirus vaccine news, COVID ayurveda vaccine, coronavirus patanjali vaccine, കൊറോണ വൈറസ്, കൊറോണ വൈറസ് വാക്സിൻ, കൊറോണ വൈറസ് ആയുർവേദ വാക്സിൻ, കൊറോണ വൈറസ് വാക്സിൻ അപ്‌ഡേറ്റ്, കൊറോണ വൈറസ് വാക്സിൻ വാർത്ത, കോവിഡ് ആയുർവേദ വാക്സിൻ, കൊറോണ വൈറസ് പതഞ്ജലി വാക്സിൻ, Patanjali, പതഞ്ജലി, ie malayalam, ഐഇ മലയാളം

Swami Ram Dev and Acharya Balkrishna with Patanjali product before annual press confrence in new delhi on thursday. Express photo by Anil Sharma.04.05.2017

ന്യൂഡൽഹി: 'കൊറോണ കിറ്റ്' എന്ന പേരിൽ ആയുർവേദ മരുന്ന് വിപണനം ചെയ്തതിന് ബാബ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലി ആയുർവേദ ലിമിറ്റഡിനോട് ഉത്തരാഖണ്ഡ് സർക്കാർ വിശദീകരണം തേടി. ചുമയ്ക്കും പനിക്കും എതിരായ ഇമ്മ്യൂണിറ്റി ബൂസ്റ്ററിനാണ് പതഞ്ജലി അപേക്ഷ സമർപിക്കുകയും ലൈസൻസ് നേടുകയും ചെയ്തതെന്ന് സർക്കാർ അറിയിച്ചു. ഇമ്മ്യൂണിറ്റി ബൂസ്റ്ററിനുള്ള ലൈസൻസിൽ നിർമിച്ച മരുന്ന് കോവിഡ് ചികിസ്തയ്ക്ക് സഹായിക്കും എന്ന് അവകാശപ്പെട്ട് വിപണനം നടത്തുന്നതിന് കമ്പനിക്കെതിരേ നോട്ടീസ് അയച്ചതായും സർക്കാർ വ്യക്തമാക്കി.

Advertisment

‘കൊറോണ കിറ്റ്’ പുറത്തിറക്കിയതിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് അയച്ചതായി ഉത്തരാഖണ്ഡ് ആയുർവേദ വകുപ്പിന്റെ ലൈസൻസ് ഓഫീസർ വൈ എസ് റാവത്ത് പറഞ്ഞു. കോവിഡ് -19 ചികിത്സയ്ക്കായി ഇതുവരെയും മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.

Read More: കോവിഡ് -19ന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി പതഞ്ജലി സഹസ്ഥാപകൻ

"ചുമ, പനി എന്നിവയ്ക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നിനുള്ള ലൈസൻസ് മാത്രമേ പതഞ്ജലി ആയുർവേദ ലിമിറ്റഡിന് ഉണ്ടായിരുന്നുള്ളൂ. കൊറോണ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അപേക്ഷയിൽ ഒന്നും തന്നെയില്ല, ”റാവത്ത് പ്രസ്താവനയിൽ പറഞ്ഞു.

Advertisment

"ജൂൺ 10 ന് പതഞ്ജലിയിൽ നിന്ന് ഞങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചു. ജൂൺ 12 ന് ഒരു പാനൽ പരിശോധനയ്ക്ക് ശേഷം അപേക്ഷ അംഗീകരിച്ചു, എന്നാൽ ചുമയ്ക്കും പനിക്കും എതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രണ്ട് മൂന്ന് മരുന്നുകൾ നിർമ്മിക്കാൻ മാത്രമേ കമ്പനിക്ക് അനുമതിയുണ്ടായിരുന്നു, അല്ലാതെ കൊറോണ വൈറസ് മരുന്നിനല്ല,” അദ്ദേഹം പറഞ്ഞു.

കോവിഡ് -19 ചികിത്സിക്കുന്ന ആദ്യത്തെ ആയുർവേദ മരുന്നെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മരുന്നുകൾ ചൊവ്വാഴ്ചയാണ് പതഞ്ജലി പുറത്തിറക്കിയത്. ‘കൊറോണിൻ ടാബ്‌ലെറ്റ്’, ‘ശ്വാസരി വതി’, ‘അനു തൈല’എന്നിവ കോവിഡ് 19 രോഗികളുടെ ക്ലിനിക്കൽ ടെസ്റ്റിൽ 100 ശതമാനം അനുകൂല ഫലങ്ങൾ കാണിച്ചതായും ഹരിദ്വാറിൽ ഇവ പുറത്തിറക്കിയപ്പോൾ രാംദേവ് അവകാശപ്പെട്ടിരുന്നു.

Read More: 'ക്രിക്കറ്റ് വിദേശ കളിയാണ്, ഇന്ത്യന്‍ സംസ്‌കാരമല്ല'; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി

ആയുഷ് മന്ത്രാലയം മരുന്നിനെക്കുറിച്ച് വിശദാംശങ്ങൾ തേടുകയും അത്തരം അവകാശവാദങ്ങൾ പരസ്യം ചെയ്യുന്നത് നിർത്താൻ പതഞ്ജലിയോടും രാംദേവിനോടും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിന്റെ 170ാം ചട്ടം പ്രകാരം കമ്പനിക്ക് നോട്ടീസ് അയയ്ക്കുന്നതെന്ന് റാവത്ത് അറിയിച്ചു. 170ാം ചട്ടം പ്രകാരം മരുന്നുകളുടെ വിഭാഗത്തിൽപെടുന്ന ഉൽപന്നങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യണമെങ്കിൽ സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയുടെ അനുമതി വേണം. ആരോഗ്യ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഉൽപ്പന്നം കൊറോണ വൈറസിന് പരിഹാരമാണെന്ന് അവകാശപ്പെടുന്നത് നിയമപരമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: പുരി രഥയാത്ര: ക്ഷേത്ര സേവകനു കോവിഡ്

ആയുർവേദ മരുന്നുകളുടെ ലൈസൻസിന്റെയും ഉൽപ്പന്ന അംഗീകാരത്തിന്റെയും വിശദാംശങ്ങൾ നൽകണമെന്ന് ആയുഷ് മന്ത്രാലയം ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് രാംദേവിന്റെ സ്ഥാപനത്തിന് നോട്ടീസ് അയക്കുന്നത്.

കോവിഡ് -19 ചികിത്സിക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകളുടെ പേരും ഘടനയും സംബന്ധിച്ച വിശദാംശങ്ങൾ എത്രയും വേഗം നൽകാൻ പതഞ്ജലി ആയുർവേദ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഗവേഷണ പഠനം നടത്തിയ ആശുപത്രികൾ, നടപടിക്രമങ്ങൾ, പഠന വിവരങ്ങൾ എന്നിവയടക്കമുള്ള വിശദാംശങ്ങൾ ഹാജരാക്കണമെന്നാണ് പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Read More: Patanjali applied for immunity booster licence, not for Covid-19 drug: Uttarakhand Ayurveda Dept

Baba Ramdev

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: