കൊറോണ വൈറസിന് പ്രതിരോധ മരുന്നു കണ്ടെത്തിയതായി അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ ലിമിറ്റഡ് സഹ സ്ഥാപകനും സിഇഒയുമായ ആചാര്യ ബാൽകൃഷ്ണ. അഞ്ചു മുതൽ 14 ദിവസം വരെ മതി ഈ വാക്സിൻ ഉപയോഗിച്ച് കോവിഡ് ഭേദമാക്കാനെന്നും പതഞ്ജലി സഹ സ്ഥാപകൻ അവകാശപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് കോവിഡ് -19 രോഗികളിൽ മരുന്ന് പരീക്ഷണം നടത്തിയെന്നും മരുന്ന് 100% അനുകൂല ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും ബാൽകൃഷ്ണ പറയുന്നു.

“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഞങ്ങൾ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചു. ആദ്യം, സിമുലേഷൻ നടത്തി വൈറസിനെതിരെ പോരാടാനും വൈറസ് ശരീരത്തിൽ വ്യാപിക്കുന്നത് തടയാനും കഴിയുന്ന സംയുക്തങ്ങൾ ഏതാണെന്ന്. നൂറുകണക്കിന് പോസിറ്റീവ് രോഗികളിൽ ഒരു ക്ലിനിക്കൽ കേസ് സ്റ്റഡി ഞങ്ങൾ നടത്തിയപ്പോൾ ഞങ്ങൾക്ക് 100 ശതമാനം അനുകൂല ഫലം ലഭിച്ചു, ” ബാൽകൃഷ്ണ അവകാശപ്പെടുന്നു.

“ആയുർവേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും,” കമ്പനി ഇപ്പോൾ നിയന്ത്രിത മരുന്ന് പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ തെളിവുകൾ പുറത്തുവിടുമെന്നും പതഞ്ജലി സിഇഒ പറയുന്നു.

 Read More: കെെയിൽ ചുംബിച്ചാൽ കോവിഡ് മാറുമെന്ന് അവകാശവാദം; ‘ആൾദെെവം’ കോവിഡ് ബാധിച്ച് മരിച്ചു

ബാൽകൃഷ്ണയും ബാബ രാംദേവവുമാണ് പതഞ്ജലിയുടെ സ്ഥാപകർ. കോറോണിൽ എന്ന പേരിലാണ് പതഞ്ചലിയുടെ കോവിഡ് പ്രതിരോധ മരുന്ന് പുറത്തിറങ്ങുകയെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ആളുകളിലെ രോഗപ്രതിരോധ വർധിപ്പിക്കുന്നതിനായി ഹോമിയോ മരുന്നായ ആർസെനിക് ആൽബം 30 ഉപയോഗിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി. കോവിഡ് -19 നെതിരായ പ്രതിരോധത്തിനായി ചില ആയുർവേദ, യുനാനി മരുന്നുകളുടെ പട്ടിക മഹാരാഷ്ട്ര സർക്കാർ തയ്യാറാക്കിയിരുന്നു. അഗസ്ത്യ ഹരിതകി, ആയുഷ് 64 തുടങ്ങിയ മരുന്നുകൾ മുതൽ എള്ളെണ്ണ വരെ പട്ടികയിൽ ഇടം നേടിയിരുന്നു.

Read More: ചൈനയിൽ 57 പുതിയ കോവിഡ് കേസുകൾ; ഏപ്രിൽ മുതൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

നിലവിൽ ലോകത്ത് ഏറ്റവും കൂടുകൽ കോവിഡ് ബാധിതരുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. 3.21 ലക്ഷത്തോളം രോഗബാധിതരാണ് രാജ്യത്തുള്ളത്. ആഗോളതലത്തിൽ 77 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Read More: Patanjali CEO Balkrishna claims company found Ayurveda cure for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook