‘ക്രിക്കറ്റ് വിദേശ കളിയാണ്, ഇന്ത്യന്‍ സംസ്‌കാരമല്ല’; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി

ഇന്ത്യന്‍ കായിക ഇനങ്ങള്‍ മാത്രമേ പതഞ്ജലി സ്‌പോണ്‍സര്‍ ചെയ്യുകയുള്ളൂ

New Delhi : Patanjali Ayurved founders Swami Ramdev and Acharya Bal Krishna display the company's products at its annual press conference in New Delhi on Thursday. PTI Photo (PTI5_4_2017_000069B)

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്ന് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ്. ക്രിക്കറ്റ്, പ്രത്യേകിച്ചും ഐപിഎല്‍ വിദേശ കളിയാണെന്നും അതുകൊണ്ട് പരസ്യം നല്‍കാനാകില്ലെന്നുമാണ് പതഞ്ജലി ഗ്രൂപ്പ് പറയുന്നത്.

‘ഈ കളി കണ്‍സ്യൂമറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. മള്‍ട്ടിനാഷണുകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇന്ത്യന്‍ കായിക ഇനങ്ങള്‍ മാത്രമേ പതഞ്ജലി സ്‌പോണ്‍സര്‍ ചെയ്യുകയുള്ളൂ. ഉദാഹരമാണ് കബഡിയും ഗുസ്തിയും.’ പതഞ്ജലിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് കൊടിയുയരാന്‍ ഇനി അധികനാളുകളില്ല. അതിന് മുമ്പാണ് പതഞ്ജലിയുടെ പ്രസ്താവന. രാജ്യത്ത് തന്നെ പരസ്യത്തിന് ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന കമ്പനിയാണ് പതഞ്ജലി. സോഷ്യല്‍ മീഡിയയിലൂടേയും മറ്റ് ഡിജിറ്റല്‍ മീഡിയ വഴിയും പരസ്യത്തിനായി കമ്പനി പ്രതിവര്‍ഷം 600 കോടിയോളം രൂപ പരസ്യത്തിനായി ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം പ്രോ റസ്‌ലിങ് ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പതഞ്ജലി സ്വന്തമാക്കിയിരുന്നു. കബഡി ലീഗിലും കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പുണ്ടായിരുന്നു. ‘കബഡിയ്ക്കും റസ്‌ലിങ്ങിനും പരസ്യം നല്‍കുന്നത് തുടരും. രാജ്യത്തെ പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണത്.’ ബാലകൃഷ്ണ പറയുന്നു.

അതേസമയം വിദേശ പ്ലാറ്റ്‌ഫോമായ ആമസോണില്‍ പതഞ്ജലിയുടെ പരസ്യം നല്‍കുന്നുണ്ട്. ക്രിക്കറ്റിനെ വിദേശ കളിയെന്ന് പറയാമെങ്കിലും ബിസിസിഐയെ വിദേശ ബോര്‍ഡായി കാണാന്‍ സാധിക്കില്ലെന്നും പതഞ്ജലിയുടെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ഈ രംഗത്തെ വിദഗ്ധനായ സാം ബല്‍സാര പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cricket is foriegn game will not endorse it says patanjali

Next Story
കർഷക സമരത്തിന് നേർക്ക് മുഖം തിരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; സമരം ശക്തമാക്കുമെന്ന് കിസാൻ സഭAll India Kisan Sabha, അഖിലേന്ത്യ കിസാൻ സഭ, കർഷക സംഘം, സിപിഎം, CPM, Lucknow March
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X